ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മിന്നുന്ന പ്രകടനം; അർഷദീപിനെ വാനോളം പുകഴ്ത്തി കെ.എൽ രാഹുൽ.

ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസ് മാത്രമാണ് ഇന്ത്യക്കെതിരെ ഇന്നലെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് എടുക്കാൻ സാധിച്ചത്. മത്സരത്തിൽ മിന്നുന്ന പ്രകടനം ആയിരുന്നു യുവതാരമായ ഇടംകയ്യൻ പേസർ അര്‍ഷദീപ് സിംഗ് പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരക്കെതിരെ തീ തുപ്പുന്ന പന്തുകൾ ആയിരുന്നു ഇന്ത്യൻ യുവതാരം എറിഞ്ഞത്. തൻ്റെ ആദ്യ ഓവറിൽ ഏഴു റൺസുകൾ മാത്രം വിട്ടുകൊടുത്ത മൂന്ന് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്. എടുത്ത മൂന്നു വിക്കറ്റുകളിൽ രണ്ട് വിക്കറ്റുകൾ തുടരെത്തുടരെയുള്ള പന്തുകളിൽ നിന്നായിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ മികച്ച പ്രകടനത്തിന് യുവതാരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ.

images 1 2

ഐപിഎല്ലിൽ പഞ്ചാബ് ടീമിനെ നയിക്കുമ്പോൾ രാഹുലിന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് അർഷദീപ് സിങ്. അർഷദീപ് പോലൊരു കളിക്കാരൻ ടീമിലുള്ളത് മഹത്തരമാണ് എന്നാണ് രാഹുൽ പറഞ്ഞത്. എപ്പോഴും ഇന്ത്യൻ ടീമിന് ഒരു ഇടംകയ്യൻ പേസറെ ആവശ്യമാണെന്നും ഇന്ത്യൻ ഉപനായകൻ പറഞ്ഞു. ഇന്നലെ നാലോവറിൽ 32 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അർഷദീപിനെ കുറിച്ച് രാഹുൽ പറഞ്ഞ വാക്കുകൾ വായിക്കാം..

“അർഷദീപ് ഓരോ മത്സരം കഴിയുമ്പോഴും വളരുകയാണ്. ഓരോ മത്സരത്തിലും മെച്ചപ്പെടുന്നു. ഐപിഎല്ലിൽ കളിക്കുമ്പോൾ അർഷദീപ്പിനെ അടുത്തറിഞ്ഞിട്ടുണ്ട്. ഈ സീസണിൽ ഫ്രാഞ്ചൈസിക്കായി വിസ്മയ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ ടീമിന് എപ്പോഴും ഒരു ഇടംകൈയൻ പേസറെ ആവശ്യമുണ്ട്. അർഷദീപിനെ പോലൊരു താരം ടീമിലുള്ളത് മഹത്തരമാണ്.”- രാഹുൽ പറഞ്ഞു.