കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മാസ്ക് പാർട്ണർ എന്ന നിലയിൽ എല്ലാ മലയാളികൾക്കും സുപരിചിതമായ പേരാണ് – Gymslave. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ക്ലബ്ബിന് സ്വന്തമായി മാസ്ക് പാർട്ണർ ഉണ്ടാവുന്നത്. ആ അതുല്യ നേട്ടം കൈവരിച്ച Gymslave നമ്മുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്പോൺസർമാരിൽ ഒരാളായത് തീർത്തും യാദൃഷികമായിട്ടാണ് എന്നുള്ള വസ്തുത വളരെയധികം കൗതുകം ഉളവാക്കുന്നു.
2019-ൽ അയൽവാസികളായ രണ്ട് സുഹൃത്തുക്കൾ – ആൻലി ആന്റണി, പ്രിൻസ് ജോസ് എന്നിവർ ചേർന്നാണ് Gymslave എന്ന ആശയം ഒരു ബ്രാൻഡ് എന്ന നിലയിൽ യാഥാർഥ്യമാക്കിയത്. ഇവരെ പരസ്പരം ബന്ധിപ്പിച്ച സംഗതി ജിം ആയിരുന്നു. ബോഡി ബിൽഡിംഗ് ഒരു പാഷൻ ആയി കണ്ടിരുന്ന ഇവർ ഒരു തരത്തിൽ അതിനോടുള്ള ഒരു അടിമത്തം (Slavery) ആസ്വദിച്ചിരുന്നു, അതിൽ നിന്നാണ് Gymslave എന്ന ബ്രാൻഡിന്റെ പേര് ഉയർന്നുവന്നത്. Gym Outfits & Athleisure എന്ന നവീന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച Gymslave നു തിരിച്ചടിയായി മാറിയത്
കോവിഡ് – 19 മഹാമാരിയായിരുന്നു. ആ ഘട്ടത്തിലാണ് Gymslave മാസ്ക് എന്ന ആശയത്തിലേക്ക് എത്തുന്നത്. ഈ ഒരു സമയത്ത് പോലും കേരള ബ്ലാസ്റ്റേഴ്‌സ് എന്നത് Gymslave ന്റെ ചിത്രത്തിലേയില്ലായിരുന്നു.
ആ ഒരു സമയത്താണ് Gymslave തങ്ങളുടെ ഒഫീഷ്യൽ ലോഞ്ച് വീഡിയോ സാമൂഹിക പങ്കാളിത്തത്തോട് കൂടി തയ്യാറാകുന്നത്. ലോക്ക്ഡൗൺ കാലത്ത് ചലഞ്ചിന്റെ രൂപത്തിൽ തയ്യാറാക്കിയ വീഡിയോയിൽ പങ്ക് ചേർന്ന ആളുകളോടൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡിംഗ് ടീമിലെ അംഗമായിരുന്ന ജോജി
ജോർജ് കൂടി ഉണ്ടായിരുന്നു. വീഡിയോ Gymslave ന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ റിലീസ് ചെയ്തതിനു ശേഷമാണ് ഇദ്ദേഹത്തെ അവർ തിരിച്ചറിയുന്നത്. അങ്ങനെ തമ്മിൽ പരിചയപ്പെടുകയും നല്ലൊരു സുഹൃത്ബന്ധം സ്ഥാപിക്കുകയും ചെയ്തു. Gymslave ന്റെ മാനേജർ ആയ ടോം ആന്റണി, ജോജി ജോർജിന് തങ്ങളുടെ കുറച്ച് പ്ലെയിൻ മാസ്കുകൾ നൽകുകയും അത് ജോജി കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് അധികൃതരിൽ ചിലർക്ക് ഉപയോഗിക്കാൻ നൽകുകയും ചെയ്തു. ടീം ഉടമകളായ നിമ്മഗഡ്ഡ പ്രസാദും നിഖിൽ ഭരധ്വജും ഉൾപ്പടെയുള്ളവർ മാസ്കിന്റെ നിലവാരത്തിൽ പൂർണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ ജോജി ജോർജ് വഴി Gymslave ഒഫീഷ്യൽസിനു മുന്നിൽ ക്ലബ്ബിന്റെ ഔദ്യോഗിക മാസ്ക് പാർട്ണർ എന്ന ഒരു പ്രൊപോസൽ വെച്ചു. അങ്ങനെ കൊമ്പന്മാർക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത മാസ്കുമായി Gymslave കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫലമായി ഈ സീസണിലേക്കുള്ള കരാർ ഒപ്പുവെക്കുകയും ചെയ്തു. ഇതാണ് Kerala Blasters x Gymslave പാർട്ണർഷിപ്പിനു പിന്നിലുണ്ടായ കഥ.
നവീന ആശയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഒരു പുതു ബ്രാൻഡ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ഡീൽ ഒരു വമ്പിച്ച ഊർജ്ജമാണ് Gymslave നു നൽകിയത്. ക്വാളിറ്റിയിൽ ഒരു ശതമാനം പോലും വീഴ്ച വരുത്താതെ Gymslave കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ ഉപയോഗിക്കുന്ന അതേ ക്വാളിറ്റിയിലുള്ള മാസ്കുകൾ തന്നെയാണ് ആരാധകർക്കും നൽകുന്നത്.
Gymslave-ന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, അവരുടെ ഒരു ഉല്പന്നത്തിൽ പോലും പ്ലാസ്റ്റിക്കിന്റെ അംശം ഇല്ല എന്നതാണ്. കൂടാതെ കഷ്ടതകൾ അനുഭവിക്കുന്ന ഒരുപിടി യുവ താരങ്ങളെ Gymslave സ്പോൺസർ ചെയ്യുന്നുണ്ട്. നൈക്കിനു ക്രിസ്ത്യാനോ റൊണാൾഡോയും പ്യൂമയ്ക്ക് വിരാട് കോഹ്ലിയും ഉള്ളതുപോലെ Gymslave-നു സ്വന്തമായി ഒരുപിടി കഴിവുറ്റ യുവതാരങ്ങൾ സ്വന്തമായുണ്ട്. തങ്ങളുടെ ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം Gymslave എന്നും ഇതുപോലുള്ള കായികതാരങ്ങൾക്കായി മാറ്റി വെക്കാറുണ്ട്. സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യം ഉൾക്കൊണ്ട് Gymslave തങ്ങളുടെ ഉത്പന്നങ്ങൾ നിലവിൽ സ്റ്റിച്ഛ് ചെയ്യാൻ ഏൽപിക്കുന്നത് കൊച്ചിയിലെ ഒരു മഠത്തിലെ അന്തേവാസികളായ ഭിന്നശേഷിക്കാരായ സ്ത്രീകളെയാണ്. അതുവഴി അവർക്കൊരു ജീവിതോപാധിയും അവർ ഒരുക്കി കൊടുക്കുന്നു.
ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും വേറിട്ട് സമൂഹത്തിനും സ്പോർട്സിനും നൽകുന്ന സംഭാവനകളാണ് Gymslave നെ കുറിച്ച് എഴുതുവാനായി പ്രേരിപ്പിച്ചത്. ബൈജൂസ്, പരിമാച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ സ്പോൺസർമാരുടെ ഇടയിൽ കൊച്ചി ആസ്ഥാനമായ ഇത്തരമൊരു പുതു സംരംഭത്തിന് അവസരം കൊടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അഭിനന്ദങ്ങൾക്ക് അർഹരാണ്. ഇത്തരം കാരണങ്ങളാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പതിനഞ്ചോളം സ്പോൺസർമാരിൽ നിന്നും വ്യത്യസ്തരാകുന്ന Gymslave എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ഒരു പ്രചോദനമാണ്.
ഇത്തരത്തിൽ സമൂഹത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന Gymslave പോലെയുള്ള സോഷ്യലി റെസ്പോൺസിബിളായ സംരംഭങ്ങളെ പറ്റി എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിഞ്ഞിരിക്കുകയും പിന്തുണക്കുകയും ചെയ്യണ്ടതാണ്.
Follow Sportsfan.in for more updates