Tag: Facundo Pereyra

  • മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

    മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

    കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തു.

    ആരാധകർ സീസൺ ആരംഭത്തിൽ വലിയ പ്രതീക്ഷ നൽകാത്ത താരമായിരുന്നു മറെ. എഎഫ്സി ക്വോട്ട പൂർത്തിയാക്കാനായാണ് ഓസ്‌ട്രേലിയൻ താരമായ 25 വയസ്സ് മാത്രം പ്രായമുള്ള മുറെയെ ടീമിൽ എത്തിച്ചത്. പക്ഷേ ബ്ലാസ്റ്റേഴ്സിൽ വന്നത് മുതൽ മറെയുടെ മിന്നലാട്ടങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണികളായത്. കളത്തിൽ ഇറങ്ങിയ 7 മത്സരങ്ങളിൽ നിന്നും താരം 6 ഗോളുകൾ ഇതിനോടകം നേടി കഴിഞ്ഞു. നിലവിൽ ഗോൾഡൻ ബൂട്ട് പട്ടികയിൽ മൂന്നാം സ്ഥാനത്ത്‌ മറെയുണ്ട്. കോൺട്രാക്ട് പുതുക്കുന്നതിൽ താരത്തിനും താല്പര്യമുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.

    https://www.instagram.com/p/CKMGiF4qkUL/?igshid=yqabrqseybk3

    അതേ സ്ഥിതി തന്നെയാണ് അര്ജന്റീന താരം ഫക്കുണ്ടോ പെരേരയ്ക്കും. പരിക്കേറ്റ നായകൻ സിഡോ കളം വിട്ടപ്പോഴും മധ്യനിരയ്ക്ക് വിള്ളൽ വീഴാതെ പിടിച്ചു നിർത്തിയതിൽ ഫക്കുണ്ടോയുടെ പങ്ക് ചെറുതല്ല. മുമ്പ് എടികെ മോഹൻബഗാൻ താരത്തിനായി രംഗത്തുണ്ട്‌ എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

    നിലവിൽ ഈ സീസൺ അവസാനം വരെ മാത്രമേ രണ്ടു താരങ്ങൾക്കും കോൺട്രാക്ട് ഉള്ളു. പക്ഷേ കോൺട്രാക്ടിൽ ഉണ്ടായിരുന്നു ക്ലോസ്സ് പ്രകാരം കരാർ പുതുക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് അധികൃതർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

  • ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

    ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

    കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച കണക്കാണിത്.

    ഇപ്പോൾ താരത്തെ റാഞ്ചാൻ എടികെ മോഹൻബഗാൻ ഒരുങ്ങുകയാണെന്ന അഭ്യുഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്നത്. നിലവിൽ ഈ വർഷം മെയ്‌ വരെ മാത്രമേയുള്ളു ഫാകുണ്ടോയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ. അതേസമയം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഡേവിഡ് വില്യംസിന് മികച്ച ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഉള്ള ശ്രമത്തിലാണ് എടികെ മോഹൻബഗാനും. ഈ വസ്തുതകൾ ഒക്കെ മുന്നിൽ വെച്ചുകൊണ്ട് എടികെ മോഹൻബഗാൻ ഫാകുണ്ടോയ്ക്ക് വേണ്ടി ഒരു ഓഫർ മുന്നോട്ട് വെക്കാനുള്ള സാധ്യത തള്ളിക്കളയാനും സാധ്യമല്ല.

    പക്ഷേ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസ് ഇപ്പോൾ ഈ സാധ്യതയെ തള്ളി കളഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ഫകുണ്ടോയ്ക്ക് നിലവിൽ മെയ്‌ വരെയേ കോൺട്രാക്ട് ഉള്ളെങ്കിലും അതിൽ കരാർ പുതുക്കാനുള്ള ഒരു ക്ലോസ് സൈൻ ചെയ്യുന്ന സമയത്ത് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഉൾപ്പെടുത്തിയിരുന്നു. അതുമൂലം പെർഫോമൻസ് വിലയിരുത്തി ബ്ലാസ്റ്റേഴ്സിന് ഫകുണ്ടോയുമായുള്ള കരാർ പുതുക്കാവുന്നതേ ഒള്ളു. താരം എടികെ മോഹൻബഗാനിലേക്ക് പോകില്ലെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. അന്തിമതീരുമാനം എപ്പോഴും ഫകുണ്ടോയുടെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ കരാർ മുന്നോട്ട് വെക്കാൻ ഏറെ സാധ്യതയിരിക്കെ ടീമിൽ താരം തുടരുവോ ഇല്ലയോ എന്ന് നമ്മൾ കാത്തിരുന്നു തന്നെ കാണണം.

  • ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി

    ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി

    പത്ത്‌ കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ്‌ ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ ഫാകുണ്ടോ പെരേര ഇപ്പോൾ തന്റെ പ്രകടന മികവ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് മധ്യനിര തന്റെ ക്യാൻവാസ് ആക്കി മാറ്റിയിരിക്കുകയാണ്.

    സ്പാനിഷ് മധ്യനിര താരവും ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ക്യാപ്റ്റനുമായിരുന്ന സെർജിയോ സിഡോ പരിക്ക് മൂലം ടീം വിട്ടപ്പോൾ മധ്യനിരയുടെ കടിഞ്ഞാൺ ഈ മുപ്പത്തിമൂന്നുകാരൻ സ്വയം ഏറ്റെടുക്കുകയാണ് ഉണ്ടായത്.

    മികച്ച പ്രകടനം പുറത്തെടുത്ത താരം ഒരു അസിസ്റ്റും, പതിനെട്ട് ടാക്കിളും, മൂന്ന് ചാൻസുകളുമാണ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്. മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറുമായി നല്ലൊരു ഒത്തിണക്കം താരം കാണിക്കുന്നുണ്ട്.

    ജംഷഡ്‌പൂരിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരം ലാൽറുവാത്താര പുറത്തായപ്പോൾ 10 പേരുമായി പൊരുതിയ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ എൻജിനായി താരം കളം നിറഞ്ഞു കളിച്ചു. 2-3 നു ജയിച്ച അന്നത്തെ കളിയിലെ യഥാർത്ഥ ഹീറോ ഫാകുണ്ടോ പെരേര തന്നെയാണെന്ന് നമ്മുക്ക് നിസംശയം പറയാം.

    സീസൺ പാതി വഴി എത്തിനിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാൾ എന്ന പട്ടം തന്റെ കഠിനാധ്വാനം കൊണ്ട് ഈ അർജന്റീനക്കാരൻ സ്വന്തമാക്കി കഴിഞ്ഞു. വരും കളികളിൽ താരത്തിന്റെ പ്ലേയ്‌മേക്കിങ് മികവിനെ ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് എന്നുള്ളത് തീർച്ച.