ഒലെയെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് സറ്റേജിലേക്ക് കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഞ്ചോ എന്നിവരാണ് ഇടക്കാല കോച്ചായ കാരിക്കിനു ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടി കൊടുത്തത്.
വാറ്റ്ഫോഡിനെതിരെയുള്ള മത്സരത്തില്‍ പരാജയപ്പെട്ട ടീമില്‍ നിന്നും 4 മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഇറങ്ങിയത്. ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്ഫോഡും ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ വിയ്യാറയലിന്‍റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഡേവിഡ് ഡിഹിയ രക്ഷപ്പെടുത്തി.
വിയ്യാറയല്‍ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ ബ്രൂണോ ഫെര്‍ണാണ്ടസും റാഷ്ഫോഡും പകരക്കാരായി ഇറങ്ങി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും വിയ്യാറയലിന്‍റെ അബദ്ധം മുതലാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂണൈറ്റഡിനു ലീഡ് നല്‍കി. സീസണിലെ ആറാം ഗോളായിരുന്നു ഇത്.
തുടര്‍ന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് – റാഷ്ഫോഡ് കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ സാഞ്ചോ ടീമിന്‍റെ രണ്ടാം ഗോള്‍ നേടി. 2020 ഒക്ടോബറിനു ശേഷം മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ ആദ്യ എവേ ചാംപ്യന്‍സ് ലീഗ് വിജയാമാണിത്. ഈ ജയത്തോടെ 10 പോയിന്റുമായി യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. വിയ്യറയൽ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്