ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ

പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്
ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)
പൗരത്വം : ഇംഗ്ലണ്ട്
പൊസിഷൻ : റൈറ്റ് വിങ്ങർ

ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ടോട്ടൻഹാം ഹോട്സ്പർ മാനേജ്മെന്റ് അധികൃതർ നടത്തുകയുണ്ടായി.

19 വയസ്സ് മാത്രം പ്രായമുള്ള ഡിലാൻ ടോട്ടൻഹാം യൂത്ത് അക്കാഡമിയിൽ നിന്നാണ് ഫുട്ബോൾ ആദ്യാക്ഷരങ്ങൾ പഠിച്ചത്.

ടോട്ടൻഹാം അക്കാഡമിയിൽ കളി ആരംഭിച്ച ഡിലാൻ പിന്നീട് ടോട്ടൻഹാം u18 ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും അവിടെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതോടെ ഇപ്പോൾ ടോട്ടൻഹത്തിന്റെ u23 ടീമിലേക്കാണ് ഡിലാനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിലാൻ ടോട്ടൻഹത്തിനായി ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും ഒരു ഗോളും നേടിയിട്ടുണ്ട്. റൈറ്റ്, ലെഫ്റ്റ് വിങ്ങർ ആയും അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും താരത്തെ ഉപയോഗിക്കുവാൻ സാധിക്കും.

ലണ്ടനിൽ ജനിച്ച ഇംഗ്ലണ്ട് പൗരനായ ഡിലാൻ, കുടുംബ പാരമ്പര്യം കൊണ്ടൊരു ഇന്ത്യൻ വംശജനാണ്. ഡിലാന്റെ കുടുംബത്തിന്റെ വേരുകൾ ഇന്ത്യയിൽ ഊന്നി നില്കുന്നു.

പക്ഷേ ഇന്ത്യൻ പൗരനായത് കൊണ്ട് മാത്രം ഡിലാന് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കുവാൻ സാധിക്കില്ല. തന്റെ ഇംഗ്ലീഷ് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട്‌ എടുക്കുവാൻ താരം തയ്യാറാണെങ്കിൽ ഒരുപക്ഷെ ഭാവിയിൽ ഡിലാന് ഇന്ത്യൻ ജേഴ്‌സി അണിയുവാൻ സാധിക്കും.

Previous articleഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ
Next articleരാജസ്ഥാനെ നയിക്കുവാൻ സഞ്ജു സാംസൺ : വലിയ അംഗീകാരമെന്ന് താരം