പ്രീമിയര്‍ ലീഗിലെ തന്‍റെ അവസാന മത്സരം ആഘോഷമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടിയാണ് അര്‍ജന്‍റീനന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയിലെ അവസാന ലീഗ് മത്സരം അവസാനിപ്പിച്ചത്.
ഈ സീസണോടെ കോണ്‍ട്രാക്റ്റ് അവസാനിക്കുന്ന സെര്‍ജിയോ അഗ്യൂറോ ക്ലബ് വിടും. എവര്‍ട്ടണിനെതിരെ എതിരില്ലാത്ത അഞ്ചു ഗോള്‍ നേടിയ വിജയത്തില്‍ 184ാം ലീഗ് ഗോളാണ് അഗ്യൂറോ നേടിയത്. 65ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയാണ് അഗ്യൂറോ റെക്കോഡ് നേടിയത്.
ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോള്‍ എന്ന വെയ്ന്‍ റൂണിയുടെ റെക്കോഡാണ് മറികടന്നത്. 2011 ലാണ് മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ അഗ്യൂറോ അരങ്ങേറ്റം കുറിച്ചത്. അന്ന് പകരക്കാരനായി ഇറങ്ങിയ മത്സരത്തില്‍ ഇരട്ട ഗോളോടെയാണ് അഗ്യൂറോ തുടങ്ങിയത്.
അവസാന മത്സരം.
ഇനി മാഞ്ചസ്റ്റര്‍ ജേഴ്സിയില്‍ ഒരു മത്സരം മാത്രമാണ് സെര്‍ജിയോ അഗ്യൂറോക്ക് അവശേഷിക്കുന്നത്. പ്രീമിയര്‍ ലീഗ് കിരീടം നേടിയ അഗ്യൂറോക്ക് ഇനി ചാംപ്യന്‍സ് ലീഗ് ഫൈനലാണ് മുന്നിലുള്ളത്. ശനിയാഴ്ച്ച ചെല്‍സിക്കെതിരെയാണ് മത്സരം.
അഗ്യൂറോയുടെ അടുത്ത ക്ലബ് ഏതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലാ. സ്ട്രൈക്കറെ തേടുന്ന ബാഴ്സലോണ സ്വന്തമാക്കുമെന്നാണ് ശക്തമായ റിപ്പോര്‍ട്ടുകള്‍.