സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലാ. യുവന്‍റസ് താരത്തെ ടീമിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതോടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യുവന്‍റസില്‍ കളിക്കാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് ക്ലബില്‍ നിന്നും പോകുവാന്‍ ആവശ്യപ്പെട്ട റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ചയിലായിരുന്നു.
സാമ്ബത്തിക കാര്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ തുകയും സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ പിന്മാറ്റം.
മാഞ്ചസ്റ്റര്‍ ഈവനിങ്ങ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ നീട്ടിയെന്നും, മെഡിക്കല്‍ പരിശോധനക്കായി ലിസ്ബണില്‍ പ്ലാന്‍ ചെയ്യുന്നതുമായും പറയുന്നുണ്ട്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ ഇതിഹാസ താരത്തെ വീണ്ടും ക്ലബിലേക്ക് പരസ്യമായി കോച്ച് ഒലെ സോള്‍ഷ്യാര്‍ ക്ഷണിച്ചതോടെ എല്ലാം ധാരണയായി.
” ക്രിസ്റ്റ്യാനോ യുവന്റസ് വിടുക ആണെങ്കില്‍ തങ്ങള്‍ എപ്പോഴും റൊണാള്‍ഡോക്കായി ഇവിടെ ഉണ്ട് ” എന്ന് ഒലെ പറഞ്ഞു. അത് റൊണാള്‍ഡോക്കും അറിയാം. റൊണാള്‍ഡോയുമായി എന്നും ബന്ധം ഉണ്ട് എന്നും ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയോട് സംസാരിക്കുന്നുണ്ട് എന്നും ഒലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേ സമയം യുവന്‍റസ് വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ എത്തി ടീം അംഗങ്ങളോട് യാത്ര പറഞ്ഞു. 40 മിനിറ്റോളം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ് ആസ്ഥാനത്ത് ചെലവഴിച്ചു.