സൗഹൃദ മത്സരത്തില്‍ വിജയവുമായി പോര്‍ച്ചുഗല്‍. റൊണാള്‍ഡോ ഗോള്‍ നേടി

യൂറോപ്യന്‍ ടൂര്‍ണമെന്‍റിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിജയവുമായി പോര്‍ച്ചുഗല്‍. ഇസ്രായേലിനെ എതിരില്ലാത്ത നാലു ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കാന്‍സെലോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിലുടനീളം ആധിപത്യം നേടിയ പോര്‍ച്ചുഗല്‍ 42ാം മിനിറ്റിലാണ് മുന്നിലെത്തിയത്. കാന്‍സേലോയുടെ പാസ്സില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസാണ് ലീഡ് നേടി. രണ്ട് മിനിറ്റിനു ശേഷം ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ കണ്ടെത്തി.

ദേശിയ ടീമിനു വേണ്ടി 104ാം ഗോളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത്. എക്കാലത്തേയും ടോപ്പ് സ്കോറര്‍ പട്ടികയില്‍ മുന്നിലെത്താന്‍ ഇനി വേണ്ടത് 6 ഗോള്‍ മാത്രമാണ്.

20210610 071217

രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോള്‍ കാഴ്ച്ചവച്ച പോര്‍ച്ചുഗല്‍ പലവട്ടം ഗോളിനരികിലെത്തി. ബെര്‍ണാഡോ സില്‍വക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ലാ. 86ാം മിനിറ്റില്‍ മനോഹരമായ ഒരു ഫിനിഷിങ്ങിലൂടെ കാന്‍സെലോ ടീമിന്‍റെ മൂന്നാം ഗോള്‍ നേടി. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍, ബോക്സിനു പുറത്ത് നിന്നെടുത്ത ഷോട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.

പോര്‍ച്ചുഗലിന്‍റെ യൂറോ കപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ 15 ന് ആരംഭിക്കും. മരണഗ്രൂപ്പായ ഗ്രൂപ്പ് F ലാണ് പോര്‍ച്ചുഗലിന്‍റെ സ്ഥാനം. ജൂണ്‍ 15 ന് ഹംഗറിക്കെതിരെ ആദ്യ മത്സരം കളിക്കുന്ന പോര്‍ച്ചുഗല്‍, പിന്നെ നേരിടേണത് ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവരെയാണ്.

Previous article” പരിഹാസ്യമായ ദേശിയ ഗാനം ” പകരം എത്തിയ താരവും മോശമല്ലാ
Next articleകോഹ്ലി മെസ്സിയെ പോലെ :വമ്പൻ മത്സരങ്ങളിൽ മികവ് കാണിക്കണം -ചർച്ചയായി മുൻ പാക് താരത്തിന്റെ അഭിപ്രായം