മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തു.

ആരാധകർ സീസൺ ആരംഭത്തിൽ വലിയ പ്രതീക്ഷ നൽകാത്ത താരമായിരുന്നു മറെ. എഎഫ്സി ക്വോട്ട പൂർത്തിയാക്കാനായാണ് ഓസ്‌ട്രേലിയൻ താരമായ 25 വയസ്സ് മാത്രം പ്രായമുള്ള മുറെയെ ടീമിൽ എത്തിച്ചത്. പക്ഷേ ബ്ലാസ്റ്റേഴ്സിൽ വന്നത് മുതൽ മറെയുടെ മിന്നലാട്ടങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണികളായത്. കളത്തിൽ ഇറങ്ങിയ 7 മത്സരങ്ങളിൽ നിന്നും താരം 6 ഗോളുകൾ ഇതിനോടകം നേടി കഴിഞ്ഞു. നിലവിൽ ഗോൾഡൻ ബൂട്ട് പട്ടികയിൽ മൂന്നാം സ്ഥാനത്ത്‌ മറെയുണ്ട്. കോൺട്രാക്ട് പുതുക്കുന്നതിൽ താരത്തിനും താല്പര്യമുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.

അതേ സ്ഥിതി തന്നെയാണ് അര്ജന്റീന താരം ഫക്കുണ്ടോ പെരേരയ്ക്കും. പരിക്കേറ്റ നായകൻ സിഡോ കളം വിട്ടപ്പോഴും മധ്യനിരയ്ക്ക് വിള്ളൽ വീഴാതെ പിടിച്ചു നിർത്തിയതിൽ ഫക്കുണ്ടോയുടെ പങ്ക് ചെറുതല്ല. മുമ്പ് എടികെ മോഹൻബഗാൻ താരത്തിനായി രംഗത്തുണ്ട്‌ എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

നിലവിൽ ഈ സീസൺ അവസാനം വരെ മാത്രമേ രണ്ടു താരങ്ങൾക്കും കോൺട്രാക്ട് ഉള്ളു. പക്ഷേ കോൺട്രാക്ടിൽ ഉണ്ടായിരുന്നു ക്ലോസ്സ് പ്രകാരം കരാർ പുതുക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് അധികൃതർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

Previous articleചടുലതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രകടനം : ടീം ഇന്ത്യക്ക് തന്റെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
Next articleറെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ്‌ ബംഗാൾ