ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ പരാഗ്വയക്കെതിരെ പരാജയവുമായി അര്‍ജന്‍റീന. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍വി വഴങ്ങിയത്. 11ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്താന്‍ അര്‍ജന്‍റീനക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ അന്‍റോണിയോ സനാബ്രിയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്‍റേയും രണ്ടാം പകുതിയില്‍ ഒമര്‍ അല്‍ഡറൈറ്റിന്‍റെ ഹെഡര്‍ ഗോളില്‍ പരാഗ്വെ വിജയിച്ചു.
വിനീഷ്യസ് പെനാല്‍റ്റി പാഴാക്കി.
വിനീഷ്യസ് ജൂനിയര്‍ പെനാല്‍റ്റി നഷ്ടമാക്കിയ മത്സരത്തില്‍ ബ്രസീലിനു സമനില കുരുക്ക്. വെനസ്വലക്കെതിരെയാണ് ബ്രസീല്‍ സമനില വഴങ്ങിയത്. റാഫീഞ്ഞയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെതിരെ രണ്ടാം പകുതിയില്‍ ടെലാസ്കോയിലൂടെ വെനസ്വലേ സമനില കണ്ടെത്തി.
ബോക്സില്‍ വിനീഷ്യസിനു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ താരത്തിനു സാധിച്ചില്ലാ. ഗോള്‍കീപ്പര്‍ തടുത്തിട്ടപ്പോള്‍ റീബൗണ്ട് ഗോളാക്കുന്നതിലും വിനീഷ്യസ് പരാജയപ്പെട്ടു.
അവസാന നിമിഷം റെഡ് കാര്‍ഡ് വാങ്ങി പത്തു പേരുമായാണ് വെനസ്വലേ മത്സരം പൂര്‍ത്തിയാക്കിയത്.
FIFA World Cup Qualifying – CONMEBOL Standings
Pos | Team | GP | W | D | L | GD | P |
---|---|---|---|---|---|---|---|
1 | Argentina | 11 | 7 | 1 | 3 | +13 | 22 |
2 | Colombia | 10 | 5 | 4 | 1 | +7 | 19 |
3 | Brazil | 11 | 5 | 2 | 4 | +6 | 17 |
4 | Uruguay | 10 | 4 | 4 | 2 | +7 | 16 |
5 | Ecuador | 11 | 5 | 4 | 2 | +6 | 16 |
6 | Paraguay | 11 | 4 | 4 | 3 | +1 | 16 |
7 | Venezuela | 11 | 2 | 6 | 3 | -2 | 12 |
8 | Bolivia | 11 | 4 | 0 | 7 | -14 | 12 |
9 | Peru | 10 | 1 | 3 | 6 | -11 | 6 |
10 | Chile | 10 | 1 | 2 | 7 | -13 | 5 |