ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ 650ാം ഗോൾ പിറന്ന മത്സരത്തിൽ, അത്ലറ്റികോ ബിൽബാവോയെ പരാജയപ്പെടുത്തി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. അന്റോണിയോ ഗ്രീസ്മാൻ വിജയ ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ തോൽപിച്ച അത്ലറ്റിക് ക്ലബ്ബിനെതിരെയുള്ള പ്രീതികാരം കൂടിയായിരുന്നു ഈ മത്സര ഫലം.
650 – Lionel Messi 🇦🇷 has scored his 650th goal for @FCBarcelona in all competitions (456 in @LaLigaEN), 49 of them have been direct free-kick goals (38 in league). Celestial. pic.twitter.com/1lJTNCQJSp
— OptaJose (@OptaJose) January 31, 2021
20ാം മിനിറ്റിൽ മെസ്സിയുടെ സുന്ദരമായ ഫ്രീകിക്കിൽ നിന്നുമാണ് മത്സരത്തിൽ ബാഴ്‌സലോണ ലീഡ് നേടിയത്. ആദ്യ പകുതിയിൽ ധാരാളം അവസരം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനിയില്ല. രണ്ടാം പകുതിയിൽ റൗൾ ഗാർസിയയുടെ ക്രോസ് തടയാനുള്ള ശ്രെമത്തിനിടെ അലാബയുടെ ഒരു സെല്ഫ് ഗോളിൽ അത്ലറ്റിക് ക്ലബ് സമനില നേടി. എന്നാൽ 74 മിനിറ്റിൽ ഡിഫൻഡർ ഓസ്‌കാർ നൽകിയ ക്രോസിൽ നിന്നും ഗ്രീസ്മാൻ വിജയ ഗോൾ നേടി.
വിജയത്തോടെ 40 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. റയൽ മാഡ്രിഡിനും ഒരേ പോയിന്റാണെങ്കിലും ഗോൾ വിത്യാസ കണക്കിൽ മുന്നിലെത്തി. 1 മത്സരം കൈയിൽ ഇരിക്കെ 10 പോയിന്റ് ലീഡുമായി അത്ലറ്റികോ മാഡ്രിഡാണ് ഒന്നാമത്.