ഒരൊറ്റ തോല്‍വി. പോയിന്‍റ് ടേബിളില്‍ പാക്കിസ്ഥാന്‍ അടി തെറ്റി വീണു.

പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തില്‍ വിജയവുമായി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 235 റണ്‍സിനു എല്ലാവരും പുറത്തായി. 5 വിക്കറ്റ് നേട്ടവുമായി നഥാന്‍ ലയണാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 3 വിക്കറ്റുമായി നായകന്‍ പാറ്റ് കമ്മിന്‍സും തിളങ്ങി. മത്സരത്തിലെ വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.

24 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ മണ്ണില്‍ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചിരുന്നു. ഈ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ഓസ്ട്രേലിയ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാ.

336693

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 72 പോയിന്‍റും 75 ശതമാനം പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയ ഒന്നാമത് തുടരുകയാണ്. പരമ്പര ആരംഭിക്കും മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു. ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാന്‍ ടീം 44 പോയിന്‍റും 52.38 പോയിന്‍റ് ശതമാനവുമാണുള്ളത്.

36 പോയിന്‍റും 60 ശതമാനവുമായി സൗത്താഫ്രിക്ക രണ്ടാമതും, 77 പോയിന്‍റും 58.33 ശതമാനവുമായി ഇന്ത്യ മൂന്നാമതുമാണ്. സൗത്താഫ്രിക്കക്കെതിരെയുള്ള പരമ്പര തോല്‍വി ഇന്ത്യയുടെ പോയിന്‍റിനെ കാര്യമായി ബാധിച്ചിരുന്നു. പോയിന്‍റ് ടേബിളില്‍ മുന്നിലുള്ള രണ്ട് ടീമാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുക.

Aus win 25 march
Previous articleബാംഗ്ലൂരില്‍ ആര് ഓപ്പൺ ചെയ്യണം. പ്രതികരണവുമായി മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.
Next articleചെന്നൈക്കെതിരെയുള്ള ആ മത്സരം ആണ് എനിക്ക് ലോകശ്രദ്ധ നേടി തന്നത്. ഐപിഎല്ലിലെ തൻ്റെ മികച്ച പ്രകടനത്തെക്കുറിച്ച് പാകിസ്ഥാൻ താരം.