ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്ത് ഉയര്‍ത്തിയത്. ലക്നൗ ബോളര്‍മാര്‍ റണ്‍ വഴങ്ങാന്‍ മടി കാണിച്ചപ്പോള്‍ ഗുജറാത്തിനു ചെറിയ സ്കോര്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 49 പന്തില്‍ 7 ഫോറ് സഹിതം 63 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ടോപ്പ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. 45 റണ്‍സ് എടുക്കുമ്പോഴേക്കും ലക്നൗനു 4 വിക്കറ്റ് നഷ്ടമായി. ഡീകോക്ക് (11) കെല്‍ രാഹുല്‍ (8) കരണ്‍ ശര്‍മ്മ (4) ക്രുണാല്‍ പാണ്ട്യ (5) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിനു ആദ്യം നഷ്ടമായത്.
എട്ടാം ഓവറിലാണ് ക്രുണാല്‍ പാണ്ട്യയുടെ വിക്കറ്റ് വീണത്. റാഷീദ് ഖാനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അടിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ മിസ്സ് ആവുകയും ബോഡി ബാലന്‍സും നഷ്ടമായി. വിക്കറ്റിനു പിന്നില്‍ നിന്ന വൃദ്ദിമാന്‍ സാഹ അതിവേഗം സ്റ്റംപ് ചെയ്ത് പുറത്താക്കി. 5 പന്ത് നേരിട്ട താരം 5 റണ്‍ മാത്രമാണ് നേടിയത്.
ഈ വിക്കറ്റിനു ശേഷം ഒത്തു ചേര്‍ന്ന ബദോനിയും – ഹൂഡയും തകര്‍ച്ചയില്‍ നിന്നും കരകയറ്റുമ്പോഴാണ് മറ്റൊരു സ്റ്റംപിങ്ങുമായി വൃദ്ദിമാന്‍ സാഹ വിക്കറ്റ് വീഴ്ത്തിയത്. സായി കിഷോറിന്‍റെ പന്തില്‍ മുന്നോട്ട് കയറിയ ആയൂഷ് ബദോനിയുടെ വിക്കറ്റാണ് വീണത്. ഇതോടെ 61 ന് 5 എന്ന നിലയിലേക്ക് ലക്നൗ വീണു