എന്തുകൊണ്ട് തന്‍റെ ഇഷ്ട പൊസിഷന്‍ സൂര്യകുമാര്‍ യാദവിനു നല്‍കി ? കാരണം പറഞ്ഞ് വീരാട് കോഹ്ലി

ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം. നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍മാരാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. രോഹിത് 37 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 56 റൺസെടുത്തു. 36 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്സും നാല് ഫോറുമടക്കം 54 റൺസോടെ പുറത്താകാതെ നിന്നു.

ക്യാപ്റ്റന്റെ ചുമതലയുള്ള അവസാന മത്സരത്തിൽ, തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പർ സൂര്യകുമാർ യാദവിനു നൽകിയ വീരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതും ശ്രദ്ധേയമായി. മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 4 ഫോര്‍ സഹിതം 25 റണ്‍സ് നേടി.

പത്താം ഓവറില്‍ രോഹിത് ശര്‍മ്മ ഔട്ടാവുമ്പോള്‍ ഇന്ത്യന്‍ വിജയത്തിലേക്ക് 40 ലധികം റണ്‍സ് വേണമായിരുന്നു. മത്സരം ഫിനിഷ് ചെയ്യാന്‍ കോഹ്ലി തന്നെ എത്തുമെന്ന് കരുതിയെങ്കിലും, സൂര്യകുമാര്‍ യാദവിനെയാണ് ക്രീസിലേക്ക് അയച്ചത്

എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനു മൂന്നാം പൊസിഷന്‍ കൊടുത്തു എന്നതിനു ഉത്തരം നല്‍കുകയാണ് വീരാട് കോഹ്ലി. ” ഈ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ലാ. ഇത് അദ്ദേഹത്തിന്‍റെ ആദ്യ ലോകകപ്പാണ്. ഈ ലോകകപ്പില്‍ നിന്നും നല്ല ഓര്‍മ്മകള്‍ കിട്ടാനാണ് അവന് അവസരം നല്‍കിയത് ” വീരാട് കോഹ്ലി മത്സരശേഷം പറഞ്ഞു.

ക്യാപ്റ്റന്‍സി നിര്‍ത്തിയാലും കളത്തിലെ അക്രമണോത്സുകത നിര്‍ത്തില്ലാ എന്ന് കോഹ്ലി പറഞ്ഞു. എന്ന് അത് അവസാനിക്കുന്നുവോ അന്ന് ക്രിക്കറ്റ് ഉപേക്ഷിക്കുമെന്നും വീരാട് കോഹ്ലി കൂട്ടിചേര്‍ത്തു.

Previous articleരാജകീയമായി കോഹ്ലി പടിയിറങ്ങി. വിജയം എളുപ്പമാക്കി ഓപ്പണര്‍മാര്‍
Next articleഒരു ക്യാപ്റ്റൻ എന്ന നിലയിലെ വിരാടിനെ മിസ്സ് ചെയ്യും, അയാളുടെ വിജയാഹ്ലാദങ്ങളും ആക്രോശങ്ങളും