ന്യൂസിലന്‍റിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 332 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. 38 റണ്‍സുമായി മായങ്ക് അഗര്‍വാളും 29 റണ്‍സുമായി ചേത്വേശര്‍ പൂജാരയുമാണ് ക്രീസില്‍.
പതിവില്ലാതെ മായങ്ക് അഗര്‍വാളിനൊപ്പം ചേത്വേശര്‍ പൂജാരയാണ് ഓപ്പണിംഗിനു എത്തിയത്. ന്യൂസിലന്‍റ് ഇന്നിംഗ്സില്‍ സംഭവിച്ച പരിക്കാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു ബാറ്റ് ചെയ്യാന്‍ കഴിയാതെ വന്നത്.
ഇന്നിംഗ്സിന്‍റെ 19ാം ഓവറില്‍ കെയ്ല്‍ ജയ്മിസണ്‍ അടിച്ച ഷോട്ട് ഷോട്ട് മിഡ്വിക്കറ്റില്‍ നിന്ന ഗില്ലിനു നേരെ കൊള്ളുകയും കൈമുട്ടിനു പരിക്കേല്‍ക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ ഗ്രൗണ്ട് വിടുകയും പകരക്കാരനായി സൂര്യകുമാര്‍ യാദവ് എത്തുകയും ചെയ്തു.
പരിക്കില്‍ നിന്നും മുക്തി നേടാനാവത്തതുകൊണ്ടാണ് ഗില്‍ പിന്നീട് കളത്തില്‍ ഇറങ്ങാനത് എന്ന് ബിസിസിഐ അറിയിച്ചു. ആദ്യ ഇന്നിംഗ്സില്‍ 44 റണ്‍സാണ് ഗില്‍ നേടിയത്. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 52, 1 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.