വാക്കുകള്‍കൊണ്ടല്ലാ !!! കളത്തില്‍ മറുപടി. പാക്കിസ്ഥാന് വിജയിക്കാനാകത്തതിന്‍റെ കാരണം കണ്ടെത്തി സേവാഗ്.

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യന്‍ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മത്സരത്തില്‍ ആര് വിജയിക്കും എന്ന വാക്പോര് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഐസിസി ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് ഇതുവരെ സാധിച്ചട്ടില്ലാ. അതിനുള്ള കാരണം കണ്ടെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.

വമ്പന്‍ പോരാട്ടങ്ങള്‍ക്ക് മുന്‍പ് വാചകമടി ഇന്ത്യ ചെയ്യാറില്ലെന്നും അതാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയരഹസ്യം. വാചകമടിക്ക് പകരം തയ്യാറെടുപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് ഇന്ത്യയുടെ വിജയരഹസ്യം. കഴിഞ്ഞ ലോകകപ്പുകളില്‍ പാക്കിസ്ഥാന്‍ വാര്‍ത്താ അവതാരകള്‍ ചരിത്രം മാറ്റിയെഴുതും എന്നൊക്കെ പറഞ്ഞത് സേവാഗ് ഓര്‍ത്തെടുത്തു.

ഈ ലോകകപ്പില്‍ പാക്കിസ്ഥാനു ഇന്ത്യയെ തോല്‍പ്പിക്കാനുള്ള ശക്തിയുണ്ടെന്നും സേവാഗ് വിലയിരുത്തി. പാക്കിസ്ഥാന്‍ ടീമില്‍ നിരവധി മാച്ച് വിന്നര്‍മാരുണ്ട്. ബാബര്‍ അസം, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയവര്‍. ടി20 എപ്പോഴും പ്രവചനാതീതമാണ്. ഏതെങ്കിലും ഒരു കളിക്കാരന് ഒറ്റക്ക് ഏതാനും പന്തുകള്‍കൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റാനാവും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇത്തവണ പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. കാരണം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ അത്ര മികച്ച ഫോമിലല്ല. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന് മികവ് കാട്ടാനാകുമെന്നും സെവാഗ് പറഞ്ഞു.

Previous articleഇന്ത്യന്‍ ടീം കടുത്ത സമര്‍ദ്ദത്തില്‍. സാഹചര്യങ്ങള്‍ പാക്കിസ്ഥാനു അനുകൂലം.
Next articleഇങ്ങനെ റണ്‍സ് വഴങ്ങിയാല്‍ എങ്ങനെ അവനെ കളിപ്പിക്കും ? ചോദ്യവുമായി ആകാശ് ചോപ്ര.