ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ലക്നൗല്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനാണ് ശ്രീലങ്കക് സാധിച്ചത്.
ഇന്ത്യന്‍ ബാറ്റിംഗില്‍ ടീം മാനേജ്മെന്‍റ് ശ്രദ്ദേയമായ ഒരു മാറ്റം നടത്തിയിരുന്നു. അവസാന നിമിഷം ഇഷാന്‍ കിഷനിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ബാറ്റ് ചെയ്യാനെത്തിയത് രവീന്ദ്ര ജഡേജയായിരുന്നു. മലയാളി താരം സഞ്ചു സാംസണെയെല്ലാം പിന്തള്ളിയാണ് രവീന്ദ്ര ജഡേജക്ക് ബാറ്റിംഗ് ഓഡറില്‍ സ്ഥാനം കിട്ടിയത്. മത്സരത്തില്‍ 4 പന്തില്‍ 3 റണ്‍സ് മാത്രമാണ് നേടാന്‍ ജഡേജക്ക് കഴിഞ്ഞുള്ളു.
പരിക്കില്‍ നിന്നു മുക്തിയായ ശേഷമുള്ള ജഡേജയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരശേഷം എന്തുകൊണ്ട് ജഡേജക്ക് സ്ഥാനകയറ്റം നല്‍കി എന്ന് രോഹിത് ശര്‍മ്മ വിശിദീകരണം നല്‍കി. ” ജഡേജയുടെ കാര്യത്തില്‍ സന്തോഷമുണ്ട്. അവനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ടോപ്പ് ഓഡറില്‍ ഞങ്ങള്‍ അയച്ചത്. വരും മത്സരങ്ങളിലും ഇത് കാണും. അദ്ദേഹം മികച്ച ഫോമിലാണ്. പ്രത്യേകിച്ചു ടെസ്റ്റ് ക്രിക്കറ്റില്‍. അത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്നുണ്ട്. ഇനി വരുന്ന മത്സരങ്ങളില്‍ ജഡേജയെ ടോപ്പ് ഓഡറില്‍ അയക്കാന്‍ പറ്റുമോ എന്ന് നോക്കും ” രോഹിത് ശര്‍മ്മ പറഞ്ഞു.
ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ബോളിംഗില്‍ മികച്ച പ്രകടനമാണ് ജഡേജ നടത്തിയത്. 4 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി. ശ്രീലങ്കന്‍ പരമ്പരക്ക് മുന്‍പേ സഞ്ചുവിന്‍റെ ബാറ്റിംഗിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രശംസിച്ചിരുന്നു. ഓസ്ട്രേലിയന്‍ വിക്കറ്റില്‍ സഞ്ചുവിനേപ്പോലെയുള്ള താരങ്ങളാണ് ആവശ്യം എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.