അന്ന് സച്ചിന്‍ രക്ഷപ്പെട്ടു. ഇന്ത്യ എന്തിനു പരാതി പറയുന്നു.

കേപ്പ്ടൗണ്‍ ടെസ്റ്റില്‍ ഡീന്‍ എല്‍ഗാറിനെ രവിചന്ദ്ര അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി അംപയര്‍ ഔട്ട് വിളിച്ചെങ്കിലും ഡിആര്‍എസ് നോട്ട് ഔട്ട് വിളിച്ചത് വന്‍ വിവാദമായിരുന്നു. ഈ വിചിത്ര തീരുമാനം ഇന്ത്യന്‍ താരങ്ങളേയും അംപയര്‍മാരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയിരുന്നു. വിജയിക്കാന്‍ മറ്റു വഴികള്‍ നോക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞ് അശ്വിനാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ക്യാപ്റ്റന്‍ വീരാട് കോഹ്ലി, കെല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീരാട് കോഹ്ലിയെ സസ്പെന്‍ഡ് ചെയ്യണം എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഡീന്‍ എല്‍ഗാര്‍ റിവ്യൂവിലൂടെ രക്ഷപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം സെയിദ് അജ്മല്‍. 2011 ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ രക്ഷപ്പെട്ട കാര്യമാണ് അജ്മല്‍ താരതമ്യത്തിനു ഉപയോഗിച്ചത്. അന്ന് ടെക്നോളജിയെ പ്രശംസിച്ച ഇന്ത്യ ഇപ്പോള്‍ എന്തിനാണ് പരാതി പറയുന്നതെന്ന് ചോദിച്ചു.

” അന്ന് അന്നു ഇന്ത്യ പറഞ്ഞത് ഡിആര്‍എസ് വിശ്വസനീയവും കൃത്യവുമായ ടെക്നോളജിയാണ് എന്നാണ് പറഞ്ഞത്. പിന്നെ ഇപ്പോള്‍ എന്തിനാണ് ഡിആര്‍എസ്  വിശ്വസനീയവും ശരിയുമല്ലെന്നു പറയുന്നത്, വിധി നിങ്ങള്‍ നിങ്ങള്‍ക്കെതിരായി വന്ന ഒരൊറ്റ കാരണം കൊണ്ടാണോ എന്നാണ് ട്വിറ്ററിലൂടെ അജ്മല്‍ ചോദിക്കുന്നത്.

Elgar drs issue

”2011ലെ ലോകകപ്പില്‍ എന്റെ പന്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അന്ന് ഔട്ട് തന്നെയായിരുന്നു. അത് ഔട്ട് നല്‍കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. അന്ന് എന്റെ ബോള്‍ സ്റ്റംപ് മിസ്സ് ചെയ്യുകയും ചെയ്തിരുന്നില്ല ” മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ പറഞ്ഞു.

130759

ഡീന്‍ എല്‍ഗറിനെതിരേ ആര്‍ അശ്വിന്റെ ബോള്‍ സ്റ്റംപ് മിസ് ചെയ്തിരുന്നില്ലെന്നും സഈദ് അജ്മല്‍ പറഞ്ഞു. 2011ലെ ലോകകപ്പില്‍ 27 ബോളില്‍ 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സച്ചിനെ അജ്മല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അംപയര്‍ ഔട്ട് നല്‍കിയെങ്കിലും സച്ചിന്‍ റിവ്യു വിളിക്കുകയാിരുന്നു. ബോള്‍ ട്രാക്കിങില്‍ പന്ത് ലെഗ് സ്റ്റംപ് മീസ്സ് ചെയ്തതിനാല്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു.