എന്തുകൊണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ക്യാപ് ധരിച്ച് ബാറ്റ് ചെയ്യുന്നില്ലാ ? കാരണം ഇതാണ്

ഇംഗ്ലണ്ട് ഒരുക്കിയ വമ്പന്‍ ലീഡ് മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. മൂന്നാം ദിവസം 354 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ, ബാറ്റിംഗ് തകര്‍ച്ച മറികടക്കാന്‍ പ്രതിരോധത്തോടെയാണ് ആരംഭിച്ചത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ചേത്വേശര്‍ പൂജാര – വീരാട് കോഹ്ലി എന്നിവര്‍ പുറത്താകാതെ ഇന്ത്യയെ 2 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് എത്തിച്ചട്ടുള്ളത്. വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ അവസാനിച്ചപ്പോള്‍ ഇന്ത്യ ഇപ്പോഴും 139 റണ്‍സ് പിന്നിലാണ്.

വെളിച്ചകുറവ് കാരണം അവസാന 10 ഓവറില്‍ പേസര്‍മാരെ ബോള്‍ ചെയ്യാന്‍ അംപയര്‍മാര്‍ അനുവദിച്ചില്ലാ. അതുകൊണ്ട് മൊയിന്‍ അലി – ജോ റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പന്തെറിഞ്ഞത്. സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി ഹെല്‍മാറ്റ് മാറ്റി, സ്പോര്‍ട്സ് ക്യാപ് ധരിച്ചു. 94 പന്തില്‍ 45 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്.

Kohli vs England 1

വീരാട് കോഹ്ലി ക്യാപ് ധരിച്ചതുപോലെ എന്തുകൊണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ് ധരിക്കാറില്ലാ എന്ന് ചോദ്യമുയര്‍ന്നു. ഈ അടുത്തക്കാലത്ത് ഒന്നും ഒരു ഇംഗ്ലണ്ട് താരവും ക്യാപ്പ് വച്ച് ബാറ്റ് ചെയ്യുന്നത് കണ്ടട്ടില്ലാ. ഇതിനുള്ള കാരണം പറയുകയാണ് ടൈംസ് റിപ്പോര്‍ട്ടര്‍.

ഇത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് ഈ തീരുമാനം. ആര്‍ക്കെതിരെയാണെങ്കിലും ഹെല്‍മറ്റ് ധരിച്ചേ ബാറ്റ് ചെയ്യുവാന്‍ പാടുള്ളു എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിയമം.

സ്പിന്നര്‍മാര്‍ ബോള്‍ ചെയ്യുമ്പോള്‍ തലയില്‍ പന്ത് കൊള്ളുവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഫീല്‍ഡര്‍ ത്രോ ചെയ്യുമ്പോള്‍ തലയില്‍ കൊള്ളുവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം.

Previous articleഇഷാന്ത് പൂർണ്ണ ഫിറ്റ്നസ് നേടിയോ :സംശയങ്ങൾക്ക് മറുപടിയുമായി ഷമി
Next articleസ്കോർ ബോർഡിനെ നിങ്ങൾക്ക് മറക്കാം :ഇന്ത്യൻ തോൽവി പ്രവചിച്ച് മൈക്കൽ വോൺ