സൗത്താഫ്രിക്കകെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഡിസംമ്പര്‍ 26 നാണ് ആരംഭിക്കുന്നത്. ന്യൂസിലന്‍റ് പരമ്പരയില്‍ വിശ്രമം അനുവദിച്ച കെല്‍ രാഹുല്‍, രോഹിത് ശര്‍മ്മ എന്നിവര്‍ സക്വാഡിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനു സ്ഥാനം നഷ്ടമായി.
സൗത്താഫ്രിക്കയില്‍ ആര് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുകയുണ്ടായി. ന്യൂസിലന്‍റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗര്‍വാള്‍ സ്ക്വാഡില്‍ ഉണ്ടെങ്കിലും രോഹിത് ശര്‍മ്മയും കെല്‍ രാഹുലും ഓപ്പണിംഗ് ഇറങ്ങണമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഈ കൂട്ടുകെട്ട് സൗത്താഫ്രിക്കയിലും മികച്ച പ്രകടനം തുടരുമെന്നാണ് മുന്‍ താരത്തിന്‍റെ പ്രതീക്ഷ.
” സൗത്താഫ്രിക്കയില്‍ പരമ്പര വിജയം വേണമെങ്കില്‍ ഓപ്പണര്‍മാരാണ് പ്രാധാന്യം. മിഡില്‍ ഓഡറിലെ പ്രശ്നങ്ങള്‍ തുടരുമെന്ന് തോന്നുന്നു എങ്കിലും ഓപ്പണര്‍മാര്‍ നന്നായി തുടങ്ങിയാല്‍ ഇന്ത്യക്ക് ജോലി എളുപ്പമാകും ” യൂട്യൂബ് ഷോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ മധ്യനിര
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുന്ന അജിങ്ക്യ രഹാനയും ചേത്വേശര്‍ പൂജാരയും ടീമില്‍ തുടരുമെന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ കരുതുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തിയതിനാല്‍ പൂജാരക്ക് ടീമില്‍ ഇടം ലഭിക്കും.
അജിങ്ക്യ രഹാനയുടെ കാര്യത്തില്‍ എനിക്ക് സംശയമാണ്. വീരാട് കോഹ്ലി അഞ്ച് ബാറ്റര്‍, അഞ്ച് ബോളര്‍ എന്നീ ഫോര്‍മുലയില്‍ പോവുകായാണെങ്കില്‍ രഹാനയെ ടീമില്‍ കാണില്ലാ. ശ്രേയസ്സ് അയ്യറെ ഒഴിവാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലാ. ഹനുമ വിഹാരിയെ സെലക്ട് ചെയ്യാനും തോന്നുന്നുണ്ട്. ഈ നിമിഷം താരത്തിന്‍റെ പേരിനേക്കാള്‍ പെര്‍ഫോമന്‍സാണ് ഞാന്‍ നോക്കുന്നത് ” ആകാശ് ചോപ്ര പറഞ്ഞു.