കർഷക സമരത്തെ കുറിച്ച് ഞങ്ങൾ ടീം മീറ്റിങ്ങിൽ ചർച്ച നടത്തി : വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി

കര്‍ഷക സമരത്തെ പിന്തുണച്ചും കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ സെലബ്രിറ്റികളെ രൂക്ഷമായി    വിമർശിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെ കര്‍ഷക സമരത്തെക്കുറിച്ച് ഇന്ത്യയുടെ ടീം മീറ്റിംഗില്‍ ഞങ്ങൾ  ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി രംഗത്ത് . ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്  ടെസ്റ്റിന്‍റെ തലേന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ്   ഇന്ത്യയിൽ ഏറെ  ചർച്ചചെയ്യപ്പെടുന്ന കർഷക  സമരത്തെക്കുറിച്ചും ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത കാര്യം കോലി തുറന്ന്പറഞ്ഞത് .

വിഷയത്തെ കുറിച്ച് ഞങ്ങൾ  താരങ്ങൾ എല്ലാവരും മനസ്സ് തുറന്ന് ലളിതമായി  സംസാരിച്ചുവെന്ന് പറഞ്ഞ കോലി എന്നാല്‍ ഇതിന്‍റെ  കൂടുതൽ വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാൻ  തയാറായില്ല. “ടീം മീറ്റിംഗില്‍ ഇതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞ്  അത്രയുമാണ് നടന്നത് .അത്രയും നിങ്ങളോട് പറയുന്നു “കോലി ഇതേക്കുറിച്ച് പറഞ്ഞ് നിർത്തി .

നേരത്തെ പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററിലൂടെ  രംഗത്തെത്തിയിരുന്നു. ഇതില്‍ എതിര്‍പ്പുമായാണ് ഇന്ത്യൻ ഇതിഹാസ താരം  സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ട എന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. തുടര്‍ന്ന് സച്ചിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. സച്ചിന്റെ പരാമർശം ഏറെ ചർച്ച ആവുകയും ചെയ്തു .

എല്ലാവരും ഒരുമിച്ച് കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അഭിപ്രായപ്പെട്ടു. എന്നാൽ പ്രമുഖ താരങ്ങളെ പരോക്ഷമായി വിമർശിച്ചു കൊണ്ട് മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്തെത്തി.
കുട്ടിയായിരുന്നപ്പോള്‍ പാവകളി കാണാന്‍ കഴിയാതിരുന്ന തനിക്ക് 35 വ‍ർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി പാവകളി കാണാന്‍  പറ്റിയത്  എന്ന് താരം  ട്വീറ്റ് ചെയ്തു.