ന്യൂസിലന്‍റിനെതിരെയുള്ള മുംബൈ നടക്കുന്ന രണ്ടാം ദിനത്തില്‍ ന്യൂസിലന്‍റ് താരം അജാസ് പട്ടേല്‍ ചരിത്ര പുസ്തകത്തില്‍ ഇടം നേടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഒരു ഇന്നിംഗ്സില്‍ പത്ത് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബോളറായി അജാസ് പട്ടേല്‍ മാറി.
ഇംഗ്ലണ്ട് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ദിനം 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ദിനം ആറ് വിക്കറ്റാണ് അജാസ് പട്ടേല്‍ നേടിയത്. 119 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ റെക്കോഡ് നേട്ടം.
റെക്കോഡ് നേട്ടത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും, ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും, മുഹമ്മദ് സിറാജും കീവിസ് ഡ്രസിങ്ങ് റൂം നേരിട്ട് എത്തി അഭിനന്ദനം അറിയിച്ചു.
മുംബൈയിൽ ജനിച്ചുവളർന്ന അജാസ് യൂനുസ് പേട്ടൽ കുടുംബത്തോടൊപ്പം എട്ടാം വയസ്സിലാണ് ന്യൂസിലാൻഡിലേക്ക് കുടിയേറുന്നത്. 2018ൽ പാകിസ്താനെതിരെ യു.എ.ഇയിൽ നടന്ന മത്സരത്തിലൂടെയാണ് താരം ന്യൂസിലാൻഡിന്‍റെ ജഴ്സിയണിയുന്നത്. 11 ടെസ്റ്റുകളിൽനിന്നായി 39 വിക്കറ്റുകൾ ഇതുവരെ നേടി. ഏഴ് ട്വന്‍റി20കളിൽനിന്ന് ഏഴ് വിക്കറ്റുമുണ്ട്.