ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വീരാട് കോഹ്ലി ഫ്രീയായതോടെ ഇനി കൂടുതല്‍ അപകടകാരിയാവും എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയെയാണ് ബിസിസിഐ സെലക്ഷന്‍ കമിറ്റി ക്യാപ്റ്റനായി നിയോഗിച്ചത്.
ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമില്ലാത്തതിനാല്‍ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ ഇതു വീരാട് കോഹ്ലിയെ സഹായിക്കുകയും ചെയ്യുമെന്നും ഗൗതം ഗംഭീര്‍ വിലയിരുത്തി. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ റണ്‍മെഷീനായി വിരാട് കോഹ്ലി തുടരുമെന്നും ഗംഭീര്‍ പ്രതീക്ഷ പങ്കുവച്ചു.
” ഇന്ത്യയുടെ അഭിമാനം വിരാട് കോഹ്ലി വീണ്ടുമുയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റായാലും റെഡ് ബോള്‍ ക്രിക്കറ്റായാലും അദ്ദേഹം ഇനിയും റണ്‍സ് നേടുക തന്നെ ചെയ്യും. അതേ സമയത്തു തന്നെ രണ്ടു വ്യത്യസ്തരായ ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ടീമിനു നല്‍കുകയും ചെയ്യും ” ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള അതേ കോഹ്ലിയെ തന്നെ ക്യാപ്റ്റനല്ലെങ്കിലും കാണാന്‍ സാധിക്കും. കഴിഞ്ഞ കുറേ കാലങ്ങളായി വീരാട് കോഹ്ലിക്ക് തന്‍റെ പതിവ് ഫോമിലേക്ക് ഉയരാന്‍ സാധിച്ചട്ടില്ലാ. 2019 നവംബറിലായിരുന്നു വീരാട് കോഹ്ലിയുടെ അവസാന സെഞ്ചുറി പിറന്നത്.