അലക്ഷ്യമായി വിക്കറ്റ് കളിഞ്ഞ റിഷഭ് പന്തിനെ തുറിച്ചു നോക്കി വീരാട് കോഹ്ലി.

സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാവതെ റിഷഭ് ഷന്ത് മടങ്ങിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 71 ബോളില്‍ 85 റണ്‍സ് നേടി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഫോം തുടരാന്‍ റിഷഭ് പന്തിനു സാധിച്ചില്ലാ. നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം പുറത്തായി.

റിഷഭ് പന്ത് പവിലയനിലേക്ക് നടക്കുന്നതിനിടെ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി യുവ താരത്തെ തുറിച്ചു നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അലക്ഷ്യമായി വിക്കറ്റ് കളയുന്ന പ്രവണതയില്‍ അതൃപ്തിയാണ് മുന്‍ ക്യാപ്റ്റന്‍ പ്രകടിപ്പിച്ചത്.

മത്സരത്തില്‍ വീരാട് കോഹ്ലി അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. 84 പന്തില്‍ 65 റണ്‍സ് നേടിയ വീരാട് കോഹ്ലിയാണ് ടീമിന്‍റെ ടോപ്പ് സ്കോറര്‍.

333627

മത്സരത്തില്‍ വിജയത്തിനടുത്തെത്തിയ ശേഷം വെറും നാലു റണ്ണിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടായി.

Previous articleവിജയലക്ഷ്യത്തിനടുത്ത് വീണു. പൊരുതി തോറ്റ് ഇന്ത്യ.
Next articleനയിച്ച എല്ലാ മത്സരവും തോറ്റു. നാണക്കേടിന്‍റെ റെക്കോഡുമായി കെല്‍ രാഹുല്‍