മൊഹാലിയില്‍ രാജാവിനെ വരവേറ്റത് കണ്ടോ ?കാണികളുടെ ആരവങ്ങൾക്കിടെ കോഹ്ലി

ശ്രീലങ്കകെതിരെയുള്ള ഒന്നാം ടെസ്റ്റ് മൊഹാലിയിലാണ് നടക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലിയുടെ 100ാം ടെസ്റ്റ് മത്സരം എന്ന പ്രത്യേക കൂടിയുണ്ട്. മത്സരത്തിനു മുന്‍പായി വീരാട് കോഹ്ലിക്ക് ബിസിസിഐ ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. 28 പന്തിൽ ആറു ഫോറുകളോടെ 29 റൺസെടുത്ത രോഹിത്തിനെ ലഹിരു കുമാര പുറത്താക്കി. മയാങ്ക് അഗർവാളിന്റെ ഊഴമായിരുന്നു അടുത്തത്. മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ എംബുൽദേനിയ പുറത്താക്കി. 49 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്ത മയാങ്കിനെ എംബുൽദേനിയ എൽബിയിൽ കുരുക്കുകയായിരുന്നു.

d2db4676 09cc 456a ba4c e3efd114adf5

പിന്നീട് ക്രീസില്‍ എത്തിയ വീരാട് കോഹ്ലിയെ വന്‍ ആരവത്തോടെയാണ് മൊഹാലിയിലെ കാണികള്‍ വരവേറ്റത്. സ്റ്റേഡിയത്തില്‍ മുഴുവന്‍ കപ്പാസിറ്റിയില്‍ കാണികള്‍ ഇല്ലെങ്കിലും അത് അറിയിക്കാത്ത രീതിയിലായിരുന്നു കാണികളുടെ ഉച്ചയും ആഹ്ലാദവും. നേരത്തെ മത്സരത്തിനു കാണികളെ അനുവദിച്ചിരുന്നില്ലാ. ഇതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ കാണികളെ അനുവദിക്കുകയായിരുന്നു.

നൂറാം ടെസ്റ്റ് മത്സരത്തിൽ കോഹ്ലിയുടെ ബാറ്റിങ്ങിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടെസ്റ്റിൽ കോഹ്ലിയുടെ സെഞ്ചുറി കണ്ടിട്ട് 27 മാസങ്ങളായി. അതേ സമയം മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ കോഹ്ലിക്ക് ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ലാ.