ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ റെക്കോഡുമായി ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 23000 റണ്‍സ് എന്ന റെക്കോഡാണ് വീരാട് കോഹ്ലി നേടിയത്.
നാലാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ വീരാട് കോഹ്ലി ക്രീസില്‍ എത്തിയിരുന്നു. ജയിംസ് ആന്‍ഡേഴ്സണിന്‍റെ പന്തില്‍ ബൗണ്ടറി നേടിയാണ് വീരാട് കോഹ്ലി 23000 റണ്‍സ് ക്ലബില്‍ പ്രവേശിച്ചത്.
ഏറ്റവും വേഗത്തില്‍ 23000 റണ്‍സ് എന്ന നേട്ടവും വീരാട് കോഹ്ലി സ്വന്തമാക്കി. 522 ഇന്നിംഗ്സില്‍ ഈ നാഴികകല്ല് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് മറികടന്നത്. 490 ഇന്നിംഗ്സില്‍ നിന്നാണ് വീരാട് കോഹ്ലി ഇത്രയും റണ്‍സ് നേടിയത്.
കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലാണ് വീരാട് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റില്‍ 51 ഇന്നിംഗ്സിലായി ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ലാ. കോഹ്ലിയുടെ അവസാന സെഞ്ചുറി 2019ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് സച്ചിനാണ്. 34357 റണ്ണാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയത്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത് വീരാട് കോഹ്ലിയാണ്.