കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിലൂടെ ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച വെങ്കടേഷ് അയ്യറിനു തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ലാ. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലും അവസരം ലഭിച്ചു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ ഹസാരെ ട്രോഫിയിലും തന്‍റെ മികച്ച ഫോം തുടരുകയാണ്.
ചണ്ഡിഗണ്ടിനെതിരെയുള്ള മത്സരത്തില്‍ ആറാമത് ബാറ്റ് ചെയ്യാനെത്തിയ വെങ്കടേഷ് അയ്യര്‍, 113 പന്തില്‍ 151 റണ്‍സ് നേടി. 134 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം 8 ഫോറും 10 സിക്സും നേടി. സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യറുടെ കരുത്തില്‍ മധ്യപ്രദേശ് 331 റണ്‍ നേടി.
സെഞ്ചുറി നേടിയ ശേഷം ജന്മദിനം ആഘോഷിക്കുന്ന രജനീകാന്ത് സ്റ്റെല്ലിലാണ് വെങ്കടേഷ് അയ്യര്‍ ആഘോഷിച്ചത്. മത്സരത്തില്‍ രണ്ട് വിക്കറ്റും കൊല്‍ക്കത്താ താരം നേടി.
വിജയ ഹസാര ടൂര്‍ണമെന്‍റില്‍ രണ്ട് സെഞ്ചുറികള്‍ ഇതിനോടകം നേടി. 84 ബോളില്‍ 112 റണ്ണാണ് കേരളത്തിനെതിരെ നേടിയത്. 49 പന്തില്‍ 79 റണ്ണാണ് ഉത്തരാഖണ്ഡിനെതിരെയുള്ള നേട്ടം. ടൂര്‍ണമെന്‍റില്‍ ഇതുവരെ 348 റണ്ണും, 8 വിക്കറ്റും നേടി.