വീണ്ടും വരുൺ ചക്രവർത്തിക്ക് നിരാശ :ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം – ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ നിന്ന് പുറത്തായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാമെന്നുള്ള  പുതുമുഖ സ്പിന്നർ വരുൺ  ചക്രവര്‍ത്തിയുടെ  ആഗ്രഹങ്ങൾക്ക് വീണ്ടും തിരിച്ചടി .താരം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പര  കളിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ താരം  പൂർണ്ണമായി പരാജയപ്പെട്ടന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ താരത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം തുലാസ്സിലായി .

നേരത്തെ താരത്തിന് ബിസിസിഐയുടെ പുതിയ ഫിറ്റ്നസ് പരിഷ്കാരങ്ങളുടെ ഭാഗമായ 8.5 മിനിറ്റിനുള്ളില്‍  2 കിലോ മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്ന കടമ്പ താരം പിന്നിട്ടിരുന്നില്ല . യോ- യോ ടെസ്റ്റില്‍ 17.1 മാര്‍ക്ക് എന്ന കടമ്പയും വരുണിന് കടക്കാനായില്ല. ഇതോടെ  വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി:20  പരമ്പരയിലെ  പ്രവേശനം വീണ്ടും
ബുദ്ധിമുട്ടിലായി .

ഫിറ്റ്നസ് ടെസ്റ്റിലെ പരാജയത്തെ തുടർന്ന് താരം വീണ്ടും ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് പുറത്തേക്ക് പോകുകയാണേൽ അത് താരത്തിന് ഇത് രണ്ടാം തിരിച്ചടിയായാണ് കരിയറിൽ . ടീമില്‍ നിന്ന് കഴിഞ്ഞ  അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പുറത്താകലായിരിക്കും ഇത്. കഴിഞ്ഞ നവംബറില്‍ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി:20  ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെ തുടർന്ന്  കളിക്കാന്‍ അവസരം ലഭിച്ചില്ല.  വരുൺ ചക്രവർത്തിക്ക് പകരം ടീമിനൊപ്പം ചേർന്ന നടരാജൻ 3 ഫോർമാറ്റിലും അരങ്ങേറ്റം നടത്തിയിരുന്നു .

അതേസമയം വരുൺ ചക്രവർത്തിയുടെ  കാര്യത്തിൽ  ബിസിസിഐയുടെ ഔദ്യോഗിക തീരുമാനൊന്നും വന്നിട്ടില്ല.താരം ഇപ്പോല്‍ ഐപിൽ ഫ്രാഞ്ചൈസി ടീമായ   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം  മുംബൈയില്‍ പരിശീലനത്തിലാണ്.

Previous article8.5 ഓവറിൽ ബീഹാറിനെ മലർത്തിയടിച്ച് കേരളം :നോക്കൗട്ട് സാധ്യതകള്‍ സജീവം : കേരളത്തിന് മുന്നിലുള്ള വഴികൾ ഇപ്രകാരം
Next articleടി:20യിൽ ഇരട്ട സെഞ്ച്വറി ഇവരുടെ ബാറ്റിൽ നിന്ന് പിറക്കും : വമ്പൻ പ്രവചനവുമായി നിക്കോളാസ് പൂരൻ