ലൈവിൽ വന്ന് ശ്രീശാന്ത് : ഒന്നും മിണ്ടാതെ ഓടി പോയി റോബിൻ ഉത്തപ്പ -കാണാം രസകരമായ വീഡിയോ

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറിനെതിരെ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ  സോഷ്യൽ മീഡിയയിൽ വൈറലായി മലയാളി പേസർ  ശ്രീശാന്തിന്റെ ലൈവ് വീഡിയോ.
മത്സരത്തിലെ വിജയത്തിന് ശേഷം ലൈവിൽ സംസാരം തുടങ്ങിയ ശ്രീ ഏറെ ആവേശത്തിലായിരുന്നു . ശ്രീശാന്തിന്റെ
ലൈവിനിടെ അരികിലൂടെ നടന്നുപോയ റോബിന്‍ ഉത്തപ്പയെ ശ്രീശാന്ത് ലൈവിലേക്ക് വരാന്‍ ഒരുപാട്  ക്ഷണിച്ചെങ്കിലും  പിടി തരാതെ ലൈവിലെക്ക്  കൈവീശിക്കാണിച്ച്  ഉത്തപ്പ നടന്നുപോയി. പിന്നീട് ശ്രീശാന്ത് സഞ്ജുവിനെ വിളിച്ചു  അല്‍പ്പം വൈകിയാണെങ്കിലും ശ്രീ ഭായിക്കൊപ്പം ലൈവില്‍ സഞ്ജു എത്തിച്ചേരുകയും ചെയ്തു.

ടീമിലെ ഏറ്റവും സീനിയര്‍ താരമാണ് റോബിന്‍ ഉത്തപ്പയും ശ്രീശാന്തും. ഒന്നിച്ച് ഇന്ത്യക്കായി കളിച്ചിട്ടുള്ള ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും ഈ സീസണിൽ  മിന്നും പ്രകടനമാണ് കേരള ടീമിനായി കാഴ്ചവെക്കുന്നത് .
ശ്രീശാന്ത് 5 മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉത്തപ്പ 2 സെഞ്ചുറിയും 2 അർദ്ധ സെഞ്ചുറിയും അടക്കം  375 റൺസാണ് താരം  അടിച്ചെടുത്തത് .

ബീഹാറിനെതിരായ മത്സരത്തിന് പിന്നാലെ കേരളാ ക്രിക്കറ്റ്  ടീമിന് അഭിനന്ദനങ്ങളറിയിച്ച് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ ടീമിന് മുൻപോട്ട് കുതിക്കുവാൻ കഴിയട്ടെ എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികളുടെ പ്രാർത്ഥന
“ടൂര്‍ണമെന്റ് വിജയിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് “സഞ്ജു സാംസണും നായകന്‍ സച്ചിന്‍ ബേബിയും ലൈവിൽ  വ്യക്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലും കേരളം വിജയിച്ചിരുന്നു. ബീഹാറിനെതിരായ മത്സരമാണ് ഇതില്‍ ഏറ്റവും ആധികാരിക പ്രകടനം നടത്തിയത്. കളിയില്‍ ശ്രീശാന്ത് നാല് വിക്കറ്റ് നേടിയിരുന്നു. ബീഹാര്‍ ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 8.5 ഓവറില്‍ അടിച്ചെടുത്തു.

ശ്രീശാന്ത് പങ്കുവെച്ച ലൈവ് വീഡിയോ കാണാം :