ഐപിഎല്ലിലെ യുഏഈ ലെഗില്‍ എല്ലാവരുടേയും ഞെട്ടിച്ചത് സണ്‍റൈസേഴ്സ് ഹൈദരബാദ് യുവതാരം ഉമ്രാന്‍ മാലിക്ക്. പേസ് ബോളര്‍മാരുടെ സ്വപ്നമായ 150 കി.മീ വേഗം വളരെ അനായാസം മറികടക്കുന്നു. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ 151 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലീക്ക് അടുത്ത മത്സരത്തില്‍ 153 കി.മീ സ്പീഡില്‍ എത്തി. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം എറിഞ്ഞ ഏറ്റവും വേഗമേറിയ ബോള്‍ ഇനി ജമ്മു കാശ്മീര്‍ താരത്തിന്‍റെ പേരിലാണ്.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഉമ്രാന്‍ മാലിക്കിനെ തേടി ഇന്ത്യന്‍ ടീമിന്‍റെ വിളിയെത്തി. ടി20 ലോകകപ്പിനു ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് പരിശീലകനാവാനാണ് ഉമ്രാന്‍ മാലീക്കിനു ക്ഷണം കിട്ടിയിരിക്കുന്നത്. പ്ലേയോഫില്‍ നിന്നും പുറത്തായ സണ്‍റൈസേഴ്സ് ഹൈദരബാദ് ടീം നാട്ടിലേക്ക് മടങ്ങുമെങ്കിലും ഉമ്രാന്‍ മാലിക്ക് അറബ് രാജ്യത്ത് തുടരും.
ഐപിഎല്ലിന് ശേഷം യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി രണ്ട് ടി20 മത്സരം മാത്രമാണ് കളിച്ചത്.