തീയുണ്ടകളുമായി ഉമ്രാന്‍ മാലിക്ക്. ലോക്കി ഫെര്‍ഗൂസന്‍റെ റെക്കോഡും തകര്‍ന്നു.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലത്തിനു മുന്നോടിയായി ഹൈദരബാദ് നിലനിര്‍ത്തിയ താരമായിരുന്നു ഉമ്രാന്‍ മാലിക്ക്. സ്‌പീഡ് കണ്ടതുകൊണ്ട് മാത്രം എന്തിനു ഈ താരത്തെ നിലനിര്‍ത്തി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് ഓരോ വിക്കറ്റിലൂടെ മറുപടി നല്‍കുകയാണ് ജമ്മു കാശ്മീര്‍ താരം.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുളള മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോള്‍ എറിഞ്ഞിരിക്കുകയാണ് ഉമ്രാന്‍ മാലിക്ക്. 10ാം ഓവറിലെ മൂന്നാം പന്തില്‍ റുതുരാജ് ഗെയ്ക്വാദിനെതിരെയാണ് ഉമ്രാന്‍ മാലിക്ക് 154 കി.മീ വേഗതയില്‍ പന്തെറിഞ്ഞത്. എന്നാല്‍ നീര്‍ഭാഗ്യവശാല്‍ ഇന്‍സൈഡ് എഡ്ജാവുകയും പന്ത് നിമിഷ നേരത്തിനുള്ളില്‍ ബൗണ്ടറി കടന്നു.

ഇന്നിംഗ്സിന്‍റെ അവസാന നിമിഷത്തിലും ഉമ്രാന്‍ മാലിക്ക് 154 കി.മീ വേഗം കണ്ടെത്തി. ഇത്തവണ മഹേന്ദ്ര സിങ്ങ് ധോണിക്കെതിരെയാണ് താരം അതിവേഗ പന്തെറിഞ്ഞത്. ലോക്കി ഫെര്‍ഗൂസന്‍റെ 153.9 കി.മീ വേഗതയേറിയ റെക്കോഡാണ് തകര്‍ത്തത്.

അതേ സമയം മത്സരത്തില്‍ വിക്കറ്റൊനും നേടാന്‍ താരത്തിനു കഴിഞ്ഞില്ലാ. 48 റണ്‍ വിട്ടുകൊടുക്കയും ചെയ്തു. സീസണില്‍ 9 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റാണ് താരം നേടിയിരിക്കുന്നത്.

Previous articleആര്‍പ്പു വിളിയുമായി ആരാധകര്‍ ; ഭാവിയെക്കുറിച്ച് സൂചന നല്‍കി മഹേന്ദ്ര സിങ്ങ് ധോണി
Next article❛ക്യാപ്റ്റന്‍സി❜ സ്പൂണില്‍ കോരി തരാന്‍ പറ്റില്ലാ. ആദ്യത്തെ 2 കളി നിര്‍ദ്ദേശം നല്‍കി ; ധോണി വെളിപ്പെടുത്തുന്നു.