മൂന്ന് സൂപ്പർ താരങ്ങളെ വീഴ്ത്തിയ അവന്റെയും കുടുംബത്തിന്റെയും സന്തോഷം എന്താകും : സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാറിനെ വാനോളം പുകഴ്ത്തി ബ്രെറ്റ് ലീ

Harpreet Brar

തുടർ വിജയങ്ങൾ നേടി ഐപിൽ പതിനാലാം സീസണിൽ കുതിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് .ഇന്നലെ മൊട്ടേറയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 34 റണ്‍സിന്‍റെ ഗംഭീര ജയം നേടിയപ്പോള്‍ താരമായത് സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാറാണ്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിങ്ങനെ ബാംഗ്ലൂർ ബാറ്റിംഗ് നിരയിലെ പ്രധാനികളെ വീഴ്ത്തിയ യുവ താരം ഏറെ പ്രശംസ നേടിയിരുന്നു .

മത്സരത്തില്‍ മാന്‍ ഓഫ്  ദി മാച്ച് പുരസ്‌കാരം നേടിയ ഇടംകൈയന്‍ സ്‌പിന്നറെ പ്രശംസിച്ച്  മുൻ ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീ രംഗത്തെത്തി കഴിഞ്ഞു . “അവൻ ഇന്നലെ നായകൻ വിരാട് കോലിയെയും സ്റ്റാർ ബാറ്റ്സ്മാൻ  മാക്‌സ്‌വെല്ലിനെയും എബിഡിയെയും വീഴ്‌ത്തി. ബ്രാറിന് എത്ര മനോഹരമായ മത്സരമാണിത്.ചിന്തിച്ചു നോക്കൂ ഈ നിമിഷം താരത്തിന്റെ  പ്രകടനത്തിൽ  കുടുംബാഗങ്ങളുടേയും അവന്റെ  സുഹൃത്തുക്കളുടേയും സന്തോഷം എത്രത്തോളം വലുതായിരിക്കും ” ലീ തുറന്ന് പറഞ്ഞു .

മത്സരശേഷം മറ്റൊരു കമന്റേറ്റർ സ്‌കോട്ട് സ്റ്റൈറിസും ഇന്നലത്തെ ഇടംകയ്യൻ സ്പിന്നറുടെ അത്ഭുത ബൗളിങ്ങിനെ ഏറെ പ്രശംസിച്ചു .” വിസ്‌മയകരമായ സ്‌പെല്ലാണിത്. മൂന്നാം മത്സരത്തില്‍ തന്നെ ഈ നേട്ടം ലഭിച്ചത് വലിയ കാര്യമാണ്. പഞ്ചാബിന് മുന്നോട്ടുള്ള യാത്രക്ക്  അവന്റെ ഈ നേട്ടം വലിയ കരുത്താകും .”മുൻ കിവീസ് ആൾറൗണ്ടർ വാചാലനായി .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

അതേസമയം ഐപിൽ കരിയറിൽ മൂന്നാമത്തെ മാത്രം മത്സരം കളിച്ച താരം കോഹ്ലിയെയും  മാസ്‌വെല്ലിനെയും  ക്ലീന്‍ ബോള്‍ഡ് ആക്കിയപ്പോൾ അവസാന മത്സരത്തിലെ ബാംഗ്ലൂരിന്റെ വിജയ ശില്പിയായ  ഡിവില്ലേഴ്‌സിനെ തന്റെ  തന്ത്രപരമായ  കെണിയില്‍  വീഴ്ത്തി  . നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റാണ്  താരം  വീഴ്ത്തിയത് .

Scroll to Top