ഇത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ക്വാഡ്.

ഈയിടെ നടന്ന ടി20 മത്സരങ്ങളില്‍ മോശം പ്രകടനമാണ് ഓസ്ട്രേലിയയെ പുറത്തെടുത്തതെങ്കിലും ഇത്തവണ നടക്കുന്ന ടി20 ലോകകപ്പ് ഓസ്ട്രേലിയ ജയിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ താരം ബ്രറ്റ് ലീ. മികച്ച സ്ക്വാഡുള്ളതുകൊണ്ട് ഓസ്ട്രേലിയക്ക് വിജയിക്കാമെന്നു പറഞ്ഞ ലീ ഇന്ത്യന്‍ സാധ്യതയും തള്ളി കളയുന്നില്ലാ.

ഏകദിന ലോകകപ്പില്‍ മികച്ച റെക്കോഡുള്ള ഓസ്ട്രേലിയക്ക് പക്ഷേ കുട്ടിക്രിക്കറ്റില്‍ ഇതുവരെ ഓസ്ട്രേലിയന്‍ ടീമിനു കിരീടം നേടാന്‍ സാധിച്ചില്ലാ. 2010 ല്‍ ഫൈനല്‍ എത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ വര്‍ഷം സെമിഫൈനലില്‍ പോലും എത്താന്‍ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നില്ലാ.

എന്നാല്‍ ഇത്തവണ മികച്ച താരങ്ങളുമായാണ് ഓസ്ട്രേലിയയുടെ വരവ്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ അണിചേരുമ്പോള്‍ ഓസ്ട്രേലിയന്‍ ടീം വന്‍ ശക്തരാവും. ” ഓസ്ട്രേലിയക്ക് ലഭിച്ച ഏറ്റവും മികച്ച സ്ക്വാഡാണ് എന്നാണ് ബ്രറ്റ് ലീ അഭിപ്രായപ്പെട്ടത്.

ഇംഗ്ലണ്ട് ടീമും ഭീക്ഷണി ഉയര്‍ത്തുമെന്ന പറഞ്ഞ മുന്‍ ഓസ്ട്രേലിയന്‍ പേസര്‍, ട്രോഫി സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് ഇന്ത്യക്കാണെന്ന് പറഞ്ഞു. ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുമെന്നാണ് ബ്രറ്റ് ലീയുടെ അഭിപ്രായം.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

ഒക്ടോബര്‍ 23 ന് സൗത്താഫ്രിക്കകെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ഓസ്ട്രേലിയയുടെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍

Scroll to Top