ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ❛പുറത്തെ സംസാരങ്ങള്‍ അപ്രധാനമാണ്❜

ന്യൂസിലന്‍റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത ദൗത്യം സൗത്താഫ്രിക്കകെതിരെയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് പരമ്പരയും, ഏകദിന മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പുതിയ ക്യാപ്റ്റനുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുനത്. വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാകും ഇനി നായകന്‍.

വീരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെ പറ്റി മിശ്രിത അഭിപ്രായങ്ങളാണ് വരുന്നത്. ഇപ്പോഴിതാ പുറത്തെ സംസാരങ്ങള്‍ ഒന്നും പ്രാധാന്യമില്ലാത്തതാണെന്ന് പറയുകയാണ് രോഹിത് ശര്‍മ്മ. വിമര്‍ശകര്‍ വിമര്‍ശിച്ചുകൊണ്ടിരിക്കും, കളിയില്‍ ശ്രദ്ധിച്ചാല്‍ രക്ഷാപ്പെടാമെന്നാണ് പുതിയ ക്യാപ്റ്റന്‍റെ നിര്‍ദ്ദേശം.

വളരെയേറെ സമ്മര്‍ദ്ദം നിറഞ്ഞ ചുറ്റുപാടുകളാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്ററിന്റേത്. ഒരു ദിവസം കളി മോശമായാല്‍ വിമര്‍ശിക്കാന്‍ നിരവധി പേരുണ്ടാകും. വ്യക്തിപരമായി ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെ സ്വന്തം കളി മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളാണ് നോക്കിയതാണ് തന്റെ വിജയത്തിന്റെ രഹസ്യം എന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

” വലിയ ടൂര്‍ണമെന്‍റുകള്‍ കളിക്കുമ്പോള്‍ ഇതുപോലെ ഒരുപാട് വിമര്‍ശനങ്ങളുണ്ടാകാം. നമ്മുക്ക് അറിയാവുന്നതില്‍ ശ്രദ്ധിക്കാന്‍ നോക്കുക. അതായത് കളിച്ചു ജയിക്കുക. പുറത്തെ സംസാരങ്ങള്‍ പ്രാധാന്യമില്ലാത്തതാണ്‌. നമ്മുക്ക് പരസ്പരം അറിയുന്നതാണ് ഏറ്റവും വലിയ കാര്യം. കളിക്കാര്‍ തമ്മിലുള്ള അടുപ്പം നമ്മുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തിലാക്കും ” രോഹിത് ശര്‍മ്മ പറഞ്ഞു.

Previous articleധവാന് കരിയർ എൻഡോ :ഫോമിലുള്ള യുവ താരങ്ങൾ തലവേദന സൃഷ്ടിക്കുന്നു.
Next articleവീരാട് കോഹ്ലി ❛മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍❜ രോഹിത് ശര്‍മ്മ പറയുന്നു.