ന്യൂസിലന്‍റിനെതിരായ ആദ്യ ടെസ്റ്റ് വ്യാഴായ്ച്ച കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഹലാല്‍ ഭക്ഷണം മാത്രമേ വിളമ്പാന്‍ പാടുള്ളു എന്ന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ക്രിക്കറ്റ് കോണില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ഇക്കാര്യത്തില്‍ വിശിദീകരണം നല്‍കുകയാണ് ബിസിസിഐ ട്രെഷറര്‍ അരുണ്‍ ധുമാല്‍. കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശുമുണ്ടെന്ന് പറഞ്ഞ അരുണ്‍ ധുമാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി.
കളിക്കാരില്‍ ഒരു ഭക്ഷണം അടിച്ചേല്‍പ്പിക്കുകയോ ഇതിനെ പറ്റി ചര്‍ച്ചയോ ചെയ്യാറില്ലാ എന്ന് ബിസിസിഐ ഭാരവാവി പറഞ്ഞു. ” ഇവിടെ നിന്നാണ് ഇക്കാര്യങ്ങള്‍ വരുന്നതെന്ന് എനിക്കറിയില്ലാ, എന്‍റെ അറിവില്‍ ഇതുവരെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയട്ടില്ലാ. ഇത് ഓരോ കളിക്കാരന്‍റെയും ഇഷ്ടമാണ്. ബിസിസിഐക്ക് അതില്‍ ഒരു റോളുമില്ലാ. ” ബിസിസിഐ ട്രെഷറര്‍ പറഞ്ഞു.
പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴായ്ച്ച ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഡിസംമ്പര്‍ 3 ന് മുംബൈയിലാണ് നടക്കുക.