അത് എന്റെ മാത്രം തെറ്റ് : ബാക്കി എല്ലാം മാച്ച് റഫറി തീരുമാനിക്കട്ടെ – നാടകീയ പുറത്താകലിന് ശേഷം മനസ്സ് തുറന്ന് ഫഖര്‍ സമാന്‍

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്ക് തുടക്കം കുറിച്ചാണ് പാകിസ്ഥാൻ : ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം അവസാനിച്ചത് .പാക് ഓപ്പണർ ഫഖര്‍ സമാന്‍ ഏറെ നാടകീയമായി പുറത്തായ മത്സരത്തിൽ 17  റണ്‍സിനാണ് ആതിഥേയ ടീം ജയിച്ചത് .ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 341 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ഓവറില്‍ 17 റണ്‍സിനാണ് കീഴടങ്ങിയത്. 193 നേടിയ ഫഖര്‍ പാകിസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. 

എന്നാൽ രണ്ടാം ഏകദിനത്തിലെ തന്റെ പുറത്താകലിൽ ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ  മാത്രം  കുറ്റപ്പെടുത്താനാവില്ലെന്ന് പാക് താരം ഫഖര്‍ സമാന്‍.  ഡി കോക്ക് തെറ്റായി ആംഗ്യം കാട്ടിയതുകൊണ്ടാണ് ഞാന്‍ പുറത്തായത് എന്ന് പറയുന്നതില്‍ കാര്യമില്ല എന്നാണ് ഫഖര്‍ സമാന്റെ അഭിപ്രായം .

“ആ നിമിഷം ഞാന്‍ ഹാരിസ് റൗഫ്  നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ക്രീസിലെത്തിയോ എന്ന്  നോക്കുന്ന തിരിക്കിലായിപ്പോയി. കാരണം ഹാരിസ് റൗഫ് വൈകിയാണ് ഓടാന്‍ തുടങ്ങിയത്. അതിനാൽ തന്നെ  റൗഫ് പുറത്താകാതെ  ക്രീസിലെത്തുമോ എന്നതായിരുന്നു ആ സമയം  എന്റെ ചിന്ത . ഇക്കാര്യത്തില്‍ ഞാന്‍ ഡി കോക്കിനെ കുറ്റം പറയില്ല .
അതെന്‍റെ തെറ്റാണ്. ബാക്കിയൊക്കെ മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണ് “
താരം പറഞ്ഞുനിർത്തി .

നേരത്തെ പാക് ബാറ്റിങിനിടയിൽ 49-ാം ഓവര്‍ കഴിയുമ്പോള്‍ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എന്‍ങ്കിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിടുന്നതും ഫഖര്‍ തന്നെ.സെഞ്ച്വറി അടിച്ച താരം ക്രീസിൽ നിൽക്കെ പാകിസ്ഥാൻ ടീം വിജയം സ്വപ്നം കണ്ടു എന്നാൽ
അവസാന ഓവറിന്റെ  ആദ്യ പന്തിൽ  ബൗണ്ടറി ലൈനിലേക്ക് ഷോട്ട് കളിച്ച് 2 റൺസിനായി  ശ്രമിച്ച ഫഖര്‍ സമാൻ
സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ഡികോക്ക് നടത്തിയ ചതി പ്രയോഗത്തിൽ
പുറത്തായി . ഓടി രണ്ടാം റണ്‍സ്  അനായാസം പൂര്‍ത്തിയാക്കുന്നതിനിടെ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് കൈ  ചൂണ്ടി കാണിച്ചു.  ഒരുവേള ഫീൽഡർ പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് എറിയുന്നത് എന്ന് ബാറ്റ്സ്മാൻ  ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ സൗത്താഫ്രിക്കൻ കീപ്പറുടെ ഈ  തന്ത്രം . ഡി കോക്കിന്റെ തന്ത്രത്തില്‍ വീണ പിന്നോട്ട് നോക്കി പതിയെ ഓടിയ ഫഖറിന് പിഴച്ചു .ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്റെ ത്രോ ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. നേരിട്ട് പന്ത് സ്റ്റംപില്‍ കൊണ്ട് താരം പുറത്തായി .

Previous articleഡീകോക്കിന്റെ കെണിയിൽ ഇരട്ട സെഞ്ച്വറി നഷ്ടമായി ഫഖര്‍ സമാൻ :വൈറൽ വീഡിയോ കാണാം
Next articleധോണിക്കൊപ്പമെത്താൻ എനിക്ക് കഴിയില്ല : പ്രതീക്ഷകൾ പങ്കുവെച്ച്‌ രാജസ്ഥാൻ ക്യാപ്റ്റൻ