ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം കണ്ട് കണ്ണുകൾ വരെ നിറഞ്ഞ് പോയിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ തുറന്ന് പറഞ്ഞു . കുടുംബവുമൊത്താണ് ബ്രിസ്ബേന്‍ ടെസ്റ്റിലെ അവസാന ദിവസത്തെ കളി കാണാനിരുന്നതെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പ്രമുഖ പരിപാടിയായ ടോക് ഷോയില്‍ സംസാരിക്കുക ആയിരുന്നു താരം .
“ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടണമെന്നു മാത്രമായിരുന്നു എന്‍റെ ഒരേയൊരു ആഗ്രഹം. പ്രത്യേകിച്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്ന അഡ്‌ലെയ്ഡിലെ നാണക്കേടിന്‍റെ പശ്ചാത്തലത്തില്‍. അത് മാത്രമല്ല, ഗാബ ടെസ്റ്റിന് മുമ്പ് എല്ലാവരും ഇന്ത്യന്‍ ടീമിന് ഗാബയില്‍ കളിക്കാന്‍ പേടിയാണെന്ന് പറഞ്ഞിരുന്നു. കാരണം കഴിഞ്ഞ 32 വര്‍ഷമായി ഓസ്ട്രേലിയ അവിടെ തോറ്റിട്ടില്ല എന്നതാണ് കാരണം .” ലക്ഷ്മൺ പറഞ്ഞു .
“ജീവിതത്തില്‍ രണ്ട് തവണയാണ് ഞാന്‍ ഇത്തരത്തില്‍ ജീവിതത്തിൽ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുപോയിട്ടുള്ളത്. മുൻപ് 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വിജയത്തിന് ശേഷമാണ് ഇത്തരത്തിൽ ഞാൻ കരഞ്ഞിട്ടുള്ളത് . ലോകകപ്പ് ഉയര്‍ത്തുന്ന ടീമില്‍ അംഗമാകണമെന്നത് എന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. പക്ഷേ അത് നടന്നില്ല .എന്‍റെ കൂടെ കളിച്ച എനിക്ക് അടുത്തറിയാവുന്ന മിക്കവാറും കളിക്കാരാണ് അവിടെ ആ സ്വപ്നം ഇന്ത്യൻ ടീമിന് വേണ്ടി നേടിയത് എന്നോർക്കുമ്പോൾ സന്തോഷം ” ലക്ഷ്മൺ തന്റെ സന്തോഷം വിവരിച്ചു .
ഓസീസ് എതിരെ ഇന്ത്യ നേടിയ പരമ്പര വിജയത്തെ കുറിച്ച് ലക്ഷ്മൺ വാചാലനായി ” ലോകകപ്പ് വിജയം പോലെ ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ തോല്‍പ്പിക്കുക എന്നതും എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ക്രിക്കറ്റ് കരിയറില്‍ എനിക്കതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ ഇന്ത്യയുടെ യുവ ടീം അത് നേടിയപ്പോള്‍ വികാരം അടക്കാനായില്ല. കണ്ണു നിറഞ്ഞൊഴുകി. ക്രിക്കറ്റിന് മാത്രമല്ല രാജ്യത്തിന് തന്നെ എത്രവലിയ പ്രചോദമാണ് ആ വിജയമെന്നത് ഒരിക്കലും വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല-ലക്ഷ്മണ്‍ പറഞ്ഞു.