വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് മധ്യനിര താരം സൂര്യകുമാര്‍ യാദവാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍ മാറ്റങ്ങളുമായാണ് എത്തിയത്. ഓപ്പണിംഗില്‍ റുതുരാജും ഇഷാനും എത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നാലാമതാണ് വന്നത്.
10ാം ഓവറില്‍ ഇഷാന്‍ കിഷാന്‍ പുറത്തായപ്പോഴാണ് സൂര്യകുമാര്‍ യാദവ് എത്തിയത്. ഹെയ്ഡന്‍ വാല്‍ഷിനെ രണ്ട് സിക്സ് അടിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. എന്നാല്‍ മത്സരത്തിലെ ഏറ്റവും മനോഹരമായ ഷോട്ട് ഡ്രാക്സിനെതിരെ നേടിയ സിക്സായിരുന്നു.
16ാം ഓവറിലെ ആദ്യ പന്ത് ഇരുന്നുകൊണ്ട് സ്കൂപ്പ് സ്വീപ്പ് ചെയ്താണ് ബാക്ക്വേഡ് സ്ക്വയര്‍ ലെഗിലൂടേ സിക്സ് കടത്തിയത്. ഈ ഷോട്ടിനു വന്‍ പ്രശംസയാണ് കമന്‍റേറ്റര്‍മാര്‍ നല്‍കിയത്. അവസാന ഓവറില്‍ സിക്സടിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് തന്‍റെ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആ ഓവറില്‍ തന്നെ രണ്ട് സിക്സര്‍കൂടി ഷെപ്പേര്‍ഡിനെതിരെ നേടി. മത്സരത്തില്‍ 31 പന്തില്‍ 65 റണ്‍സ് നേടി അവസാന പന്തിലാണ് പുറത്തായത്. ഒരു ഫോറും 7 സിക്സും നേടിയ താരം 209 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.
India (Playing XI): Ruturaj Gaikwad, Ishan Kishan(w), Rohit Sharma(c), Shreyas Iyer, Suryakumar Yadav, Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Avesh Khan.
West Indies (Playing XI): Kyle Mayers, Shai Hope, Nicholas Pooran(w), Rovman Powell, Kieron Pollard(c), Jason Holder, Roston Chase, Romario Shepherd, Dominic Drakes, Fabian Allen, Hayden Walsh.