2021 ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. കോവിഡ് വ്യാപനം കാരണം പാതിവഴിയില്‍ ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ്.
മൂന്നു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഴിഞ്ഞ സീസണ്‍ വളരെ നിരാശജനകമായിരുന്നു. കഴിഞ്ഞ സീസണില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. തുടക്കം മുതല്‍ തിരിച്ചടികളാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്. സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങ്ങും ഐപിഎല്ലില്‍ നിന്നും വിട്ടു നിന്നതോടെ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫ് കാണാതെ പുറത്തായി.
എന്നാല്‍ ഇത്തവണ അതേ താരങ്ങളെ നിലനിര്‍ത്തി ശക്തമായാണ് ധോണിയുടെ ടീം തിരിച്ചെത്തിയത്. ഈ ശക്തമായ തിരിച്ചുവരവാണ് സുനില്‍ ഗവാസ്കറിനു ഏറെ മതിപ്പ് തോന്നിയത്. സ്പോര്‍ട്സ്റ്റാറിനു വേണ്ടി എഴുതിയ കോളത്തിലാണ് ധോണിയുടെയും സംഘത്തിന്‍റെയും ” പുതിയ ഊര്‍ജ ” ത്തെപ്പറ്റി ഗവാസ്കര്‍ പറഞ്ഞത്.
മൊയിന്‍ അലിയെ മൂന്നാം നമ്പറില്‍ ഇറക്കിയത് മാസ്ടര്‍ സ്ട്രോക്കായിരുന്നു എന്നാണ് മുന്‍ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്. 6 മത്സരങ്ങളില്‍ 206 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് മൊയിന്‍ അലി കാഴ്ച്ചവച്ചത്. അതുപോലെ തന്നെ മറ്റൊരു ഓള്‍റൗണ്ടറായ സാം കരന്‍റെ പ്രകടനവും എടുത്തു പറയാന്‍ മറന്നില്ലാ.
” ടോപ്പ് ഓഡറില്‍ മൊയിന്‍ അലിയെ പ്രൊമോട്ട് ചെയ്ത തീരുമാനം മാസ്റ്റര്‍ സ്ട്രോക്കായിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള ഫാഫ് ഡൂപ്ലെസിക്കൊപ്പം റുതുരാജ് ഗെയ്ക്വാദ് ടീമിനു മികച്ച തുടക്കം നല്‍കി. സാം കറന്‍ തുടരെ തുടരെ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഒരു പ്രോപ്പര്‍ ഓള്‍റൗണ്ടര്‍ എന്നു കണകാക്കനുള്ളതായി കഴിഞ്ഞിരിക്കുന്നു. മുംബൈക്കെതിരെ 218 റണ്‍സ് നേടിയട്ടും അവസാന ബോളില്‍ തോല്‍വി വഴങ്ങിയ, ഡെത്ത് ബോളിംഗാണ് ഇനി ശക്തിപെടുത്തേണ്ടത്. ” സുനില്‍ ഗവാസ്കര്‍ കുറിച്ചു.