ലോകത്തിലെ ഏത് ടീമിലേക്കും കടന്ന് ചെല്ലാം ; പേസ് നിരയെ പ്രശംസിച്ചു മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ പേസ് ബോളര്‍മാരെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്കര്‍. ഇന്ത്യൻ പേസർ ദീപക് ചാഹർ മികച്ച സ്വിംഗ് ബൗളറാണെന്നും പന്ത് ഇരു വശത്തേക്കും സ്വിംഗ് ചെയ്യാനും ബാറ്റർമാരെ ബുദ്ധിമുട്ടിക്കാനും കഴിയുമെന്നും ഗവാസ്‌കർ പറഞ്ഞു. പന്ത് സ്വിംഗ് ചെയ്യുന്നതിൽ മിടുക്കനായ ഭുവനേശ്വർ കുമാറിനെ പോലെയുള്ള ഒരാൾ ഉള്ളതിനാൽ ഇന്ത്യന്‍ ടീം വളരെ അനുഗ്രഹീതമാണെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

” അദ്ദേഹം മികച്ച സ്വിങ്ങ് ബോളറാണ്. എക്സ്ട്രാ പേസും അവനുണ്ട്. അദ്ദേഹം വേഗതയുള്ള ബോളറല്ലാ പക്ഷേ ബാറ്റര്‍മാരെ ബുദ്ധിമുട്ടിലാക്കാന്‍ കഴിയും. ആക്ഷനില്‍ വിത്യാസമില്ലാതെ ഇന്‍സ്വിങ്ങറും ഔട്ട്സ്വിങ്ങറും എറിയാന്‍ കഴിയും. ആദ്യത്തെ രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തിനു ശേഷം ബെഞ്ചില്‍ ഇരുത്തിയത് സമ്പന്നമായ ബോളിംഗ് നിരകൊണ്ടാണ് ” സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

ലോകത്തിലെ ഏത് ടീമിലേക്കും കയറിചെല്ലാവുന്ന താരമാണ് അയാള്‍ എന്നാണ് ജസ്പ്രീത് ബൂംറയെ സുനില്‍ ഗവാസ്കര്‍ വിശേഷിപ്പിച്ചത്. ” ജസ്‌പ്രീത് ബുമ്രയെ മറക്കാനാവില്ല. ഇന്ത്യ മാത്രമല്ല, ലോകത്തെ ഏത് ടീമിലേക്കും അനായാസം കയറിച്ചെല്ലാവുന്ന താരമാണയാള്‍. ഇവര്‍ക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമുണ്ട് ടീം ഇന്ത്യക്ക് കരുത്തായി’ എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബൂംറ ശ്രീലങ്കന്‍ പരമ്പരക്കായി തിരിച്ചെത്തിയട്ടുണ്ട്. ഫെബ്രുവരി 24 ന് ലക്നൗലാണ് ആദ്യ ടി20. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ധര്‍മ്മശാലയില്‍ നടക്കും.

Previous articleക്യാപ്റ്റൻസി കൊള്ളാം ; പക്ഷേ ഒരു പ്രശ്നമുണ്ട് : തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം
Next articleവീണ്ടും വില്ലനായി പരിക്ക് : സൂര്യകുമാര്‍ യാദവ് പുറത്ത്