ഈ തീരുമാനത്തിൽ മാറ്റം ഇല്ലേ :ഞങ്ങൾ ഇപ്പോൾ വിരമിക്കും – ലങ്കൻ ക്രിക്കറ്റിൽ സ്റ്റാർ താരങ്ങളുടെ ഭീഷണി

cricket sri ban aed4800a 0510 11ea 9cc4 4efb092b4b2b

ഏറെ വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന ഒരു ടീമായി ശ്രീലങ്കൻ ദേശിയ ക്രിക്കറ്റ് ടീം മാറി കഴിഞ്ഞു .ഒട്ടേറെ ഇതിഹാസ താരങ്ങളുടെ വിരമിക്കലും ഒപ്പം ഏതാനും ചില താരങ്ങളും ലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള ഭിന്നതകളും ഇപ്പോഴും ലങ്കൻ ക്രിക്കറ്റ് ആരാധകർക്ക് ഒട്ടു മറക്കുവാൻ കഴിയുന്ന ഒന്നല്ല.നീണ്ട ഒരിടവേളക്ക് ശേഷം വീണ്ടും ലങ്കൻ ദേശിയ ടീമിൽ നിന്നും പുറത്തുവരുന്ന വാർത്തകളും ആശാവഹമല്ല .ഇപ്പോൾ  താരങ്ങളുടെ വാർഷിക പ്രതിഫലം ക്രിക്കറ്റ് ബോർഡ്‌  വെട്ടിക്കുറച്ചതിന്‍റെ പേരില്‍ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ് എന്നാണ് സൂചന .

പുതിയ വാർഷിക കരാറിന്റെ ഭാഗമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്‌ കൊണ്ടുവന്ന ഗ്രേഡിംഗ് സിസ്റ്റത്തെ കുറിച്ചാണ് ഇപ്പോൾ പ്രധാന ആക്ഷേപം കളിക്കാർ എല്ലാം  കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയെന്നാണ്  ഏതാനും ചില ദേശിയ മാധ്യമങ്ങലടക്കം റിപ്പോർട്ട് ചെയ്യുന്നത് . നേരത്തെ കൊവിഡ് മഹാമാരി കാരണം ലങ്കൻ ക്രിക്കറ്റ് ബോർഡ്‌ നേരിട്ട വലിയ   സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാവരുടേയും പ്രതിഫല തുക 35% കുറച്ചിരുന്നു. ഇതോടൊപ്പം തന്നെ പുതിയതായി ഏർപ്പെടുത്തിയ ഗ്രേഡിംഗ് സിസ്റ്റവും  താരങ്ങളെ വളരെയേറെ പ്രകോപിതരാക്കി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടിൽ വിശദമാക്കുന്നത് . കഴിഞ്ഞ ആഴ്ചയാണ്30 താരങ്ങളെ ഉള്‍പ്പെടുത്തി വാർഷിക കരാർ പുതുക്കാൻ ലങ്കൻ ബോർഡ്‌ തീരുമാനിച്ചത് .

Read Also -  ഈ 4 ടീമുകൾ ഇത്തവണത്തെ ലോകകപ്പിന്റെ സെമിയിലെത്തും. യുവരാജിന്റെ പ്രവചനം ഇങ്ങനെ.

അതേസമയം ബംഗ്ലാദേശ് പരമ്പരയുടെ ഭാഗമായി ഇപ്പോൾ ശ്രീലങ്കൻ താരങ്ങൾ എല്ലാം അവിടെ ക്വാറന്റൈനിലാണ് .3 ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര ലങ്കൻ ടീം  ബംഗ്ലാദേശ്  എതിരെ കളിക്കും കഴിഞ്ഞ രണ്ട് വർഷത്തെ  താരങ്ങളുടെ  പ്രകടനത്തിന്റെയും ഒപ്പം ഫിറ്റ്നസ് , അച്ചടക്കം ,നേതൃപാടവം എല്ലാം കൂടി പരിഗണിച്ചാണ്  ഇത്തരത്തിൽ  ഗ്രേഡിംഗ് സിസ്റ്റം കൊണ്ടുവന്നത് എന്നാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്‌ വിശദമാക്കുന്നത് . എന്നാൽ  ഇതേ കുറിച്ച് താരങ്ങളും ബോർഡും തമ്മിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല എന്നും മുൻ ക്രിക്കറ്റ് താരങ്ങളടകം രൂക്ഷ   വിമർശനം ഉന്നയിക്കുന്നു .

Scroll to Top