ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ മോശം തുടക്കം ലഭിച്ച ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് .
സീസണിലെ ആദ്യ 3 മത്സരങ്ങളും തോറ്റ ടീം പഞ്ചാബ് കിങ്‌സ് എതിരായ അവസാന മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നിരുന്നു .എന്നാൽ ടീമിന് തിരിച്ചടി നൽകി പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ നടരാജൻ ഈ സീസണിൽ തുടർന്ന് കളിക്കില്ല .
പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണിന്‍റെ പാതിവഴിയില്‍ മടങ്ങിയ ഇടംകയ്യൻ പേസര്‍ ടി നടരാജൻ വൈകാതെ കാൽമുട്ട് ശസ്‌ത്രക്രിയക്ക് വിധേയനാകും. സണ്‍റൈസേഴ്‌സ് ടീം ട്വീറ്റര്‍ വീഡിയോയിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത് .നടരാജൻ തന്നെയാണ് വീഡിയോയിൽ ടീമിന്റെ ആരാധകരോട് ഇക്കാര്യം പറയുന്നത് .
” ഐപിൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം നഷ്‌ടമാകുന്നതില്‍ സങ്കടമുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ കളിച്ചു. പിന്നാലെ എനിക്ക് ഇന്ത്യക്കായും കളിക്കുവാൻ കഴിഞ്ഞു . അതിനാല്‍ ഈ സീസണില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു പക്ഷേ പരിക്കാണ് പ്രശ്‌നം .സണ്‍റൈസേഴ്‌സ് കുടുംബത്തിന്, സപ്പോര്‍ട്ട് സ്റ്റാഫിന്, താരങ്ങള്‍ക്ക് നന്ദി പറയുന്നു. അവര്‍ എന്നെ ഏറെ പ്രചോദിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട് . സീസണിലെ ബാക്കി മത്സരങ്ങൾ എല്ലാം ടീമിന് ജയിക്കുവാൻ കഴിയട്ടെ “എന്നും താരം വികാരഭരിതനായി ആശംസ നേർന്നു .
മുപ്പതുകാരനായ നടരാജന്‍ ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ ഓസീസ് പര്യടനത്തിൽ ഏകദിന ,ടി:20 ,ടെസ്റ്റ് ഫോർമാറ്റുകളിൽ കളിച്ചിരുന്നു .അരങ്ങേറ്റ പരമ്പരയിൽ താരം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത് . സണ്‍റൈസേഴ്‌സിന്‍റ സീസണിലെ അവസാന രണ്ട് കളികളിലും താരം കളിച്ചിരുന്നില്ല. ഈ സീസണില്‍ രണ്ട് മത്സരത്തിലേ താരത്തിന് പരിക്ക് കാരണം കളിക്കാനായുള്ളൂ. ഇവയില്‍ നിന്ന് രണ്ട് വിക്കറ്റ് താരം നേടി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം എന്‍സിഎയ്ക്ക് കീഴിലായിരുന്നു നടരാജന്‍. താരത്തോട് എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.