ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്നൗന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ തീരുമാനം ശരി വച്ചായിരുന്നു ഗുജറാത്ത് പേസ് ബോളര്‍മാരുടെ പ്രകടനം. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു ലക്നൗ.
3 വിക്കറ്റ് നേടിയ മുഹമ്മദ് ഷാമിയാണ് ലക്നൗ സൂപ്പര്‍ ജയന്‍റസിനെ തകര്‍ത്തത്. ഷാമിയോടൊപ്പം മറുവശത്ത് ബോള്‍ ചെയ്ത വരുണ്‍ ആരോണിനും ഒരു വിക്കറ്റ് ലഭിച്ചു. ഇവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് താരത്തിനു ലഭിച്ചത്. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച താരം, പന്ത് ഉയര്‍ന്നു പൊങ്ങുകയും തകര്‍പ്പന്‍ ക്യാച്ചിലൂടേ ശുഭ്മാന്‍ ഗില്‍ കയ്യില്‍ ഒതുക്കുകയായിരുന്നു. 9 പന്തില്‍ 10 റണ്ണാണ് വിന്‍ഡീസ് താരം നേടിയത്.
മിഡ് വിക്കറ്റില്‍ നിന്ന ഗില്‍ പുറകോട്ട് ഓടി കണ്ണ് ചിമ്മാതെ പന്ത് രണ്ട് കയ്യിലായി അനായസം ക്യാച്ച് നേടി. 1983 ലോകകപ്പില്‍ കപില്‍ദേവ് മിഡ് വിക്കറ്റില്‍ നിന്നും പുറകോട്ട് ഓടി നേടിയ ക്യാച്ചിനെയാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് ഓര്‍മ്മിപ്പിച്ചത്.
Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan
Gujarat Titans (Playing XI): Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami