4 വര്‍ഷമായി ശ്രേയസ്സ് അയ്യറുടെ പിതാവ് വാട്ട്സപ്പ് ഡി.പി മാറ്റിയട്ടില്ലാ. കാരണം ഇത്.

ന്യൂസിലെന്‍റനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ ശ്രേയസ്സ് അയ്യറിന്‍റെ അരങ്ങേറ്റം നടത്തുകയുണ്ടായി. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറാണ് ശ്രേയസ്സ് അയ്യറിനു ക്യാപ് സമ്മാനിച്ചത്. ആരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ യുവതാരത്തിനു സാധിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 75 റണ്‍സുമായി അയ്യര്‍ ക്രീസിലുണ്ട്.

ശ്രേയസ്സ് അയ്യറിന്‍റെ അരങ്ങേറ്റത്തോടൊപ്പം സന്തോഷിക്കുന്ന മറ്റൊരാളാണ്. ശ്രേയസ്സിന്‍റെ പിതാവായ സന്തോഷ് അയ്യര്‍. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിനേക്കാള്‍ മകന്‍ ടെസ്റ്റ് കളിക്കുന്നത് കാണാനാണ് ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

4 വര്‍ഷക്കാലമായി സന്തോഷിന്‍റെ വാട്ട്സപ്പ് പ്രൊഫൈല്‍ പിക്ച്ചര്‍ ശ്രേയസ് 2017-ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ്. അന്ന് കോഹ്ലി പരിക്കേറ്റപ്പോഴാണ് ശ്രേയസ്സ് അയ്യറിനു സ്ക്വാഡില്‍ ഇടം ലഭിച്ചത്‌ എന്നാല്‍ പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടിയില്ലാ.

ഈ ഫോട്ടോ കാണുന്നത് അവന് ഊര്‍ജ്ജമാകുമെന്നും അതിനാലാണ് ഈ ഫോട്ടോ മാറ്റാഞ്ഞത് എന്ന് സന്തോഷ് വ്യക്തമാക്കി. മകന്‍ ടെസ്റ്റില്‍ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ പരിശ്രമിക്കൂ എന്ന് ഞാന്‍ അവനോട് എപ്പോഴും പറയും. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു. ന്യൂസീലന്‍ഡിനെതിരേ ശ്രേയസ് കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. സീനിയര്‍ താരങ്ങളൊന്നും ടീമില്‍ ഇല്ലാത്തതിനാല്‍ ഇതു മികച്ച അവസരമാണ്.

Previous articleകാണ്‍പൂരിലും ചെറിയ സ്കോര്‍. മോശം റെക്കോഡുമായി അജിങ്ക്യ രഹാനെ
Next articleഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക ഈ 4 താരങ്ങളെ. ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ നടത്തി മാനേജ്മെന്‍റ്.