ബൗള്‍ ചെയ്യാന്‍ ശ്രേയസ് അയ്യറുടെ ശ്രമം. ബൂംറയെ ❛ചാക്കിലാക്കാന്‍❜ ശ്രമിച്ചെങ്കിലും നടന്നില്ലാ

ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 യില്‍ ഇന്ത്യയുടെ ഫിനിഷിങ്ങ് ജോലി ഏറ്റെടുത്തത് ശ്രേയസ്സ് അയ്യരായിരുന്നു. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ എത്തിയ ശ്രേയസ്സ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സാണ് നേടിയത്. നിശ്ചിത 20 ഓവറില്‍ 199 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ വളരെ പതുക്കെയാണ് ശ്രേയസ്സ് അയ്യര്‍ ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 14 പന്തില്‍ 17 എന്ന നിലയിലായിരുന്നു യുവതാരം പിന്നീടുള്ള 11 പന്തില്‍ 33 റണ്‍സ് നേടിയാണ് അര്‍ദ്ധസെഞ്ചുറി നേടിയത്. 5 ഫോറും 2 സിക്സുമാണ് ഈ ഇന്നിംഗ്സില്‍ പിറന്നത്. ” എന്‍റെ തുടക്കം വളരെ പതുക്കെയായിരുന്നു. കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. പക്ഷേ ഒരു തുടക്കം കിട്ടിയാല്‍, ഒരു ബൗണ്ടറി നേടിയാല്‍ പിന്നീട് മുന്നോട്ട് പോകാം ” മത്സര ശേഷം ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

abd0415c d076 4cff 81ac cf9034acc08c

ഇഷാന്‍ കിഷനും ക്ഷമ നശിക്കുകയായിരുന്നു എന്ന് പറഞ്ഞ ശ്രേയസ്സ് അയ്യര്‍, ആവശ്യത്തിനു സമയം എടുത്ത് ടൈമിങ്ങ് കണ്ടെത്താനും താന്‍ ഉപദേശം നല്‍കിയതായി ശ്രേയസ്സ് അയ്യര്‍ വെളിപ്പെടുത്തി. ഡബിളുകള്‍ ഓടിയെടുക്കാനായരുന്നു പ്ലാനുകള്‍ എന്ന് പറഞ്ഞ ശ്രേയസ്സ് ബോള്‍ നോക്കി നല്ല ടൈമിങ്ങ് കണ്ടെത്തുക എന്നതായിരുന്നു തന്‍റെ പദ്ധതി എന്ന് വെളിപ്പെടുത്തി.

അവസാന നിമിഷം രസകരമായ ഒരു കാര്യവും ശ്രേയസ്സ് അയ്യര്‍ പങ്കു വച്ചു. ഇന്ത്യ വിജയിക്കുമെന്ന ഘട്ടത്തില്‍ ജസ്പ്രീത് ബൂംറയോട് പന്ത് താന്‍ എറിയാനുള്ള ശ്രമം നടത്തിയതായി പറഞ്ഞു. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ രോഹിത് ശര്‍മ്മ പുറത്തു പോയപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്ന ബൂംറക്കായിരുന്നു ക്യാപ്റ്റന്‍റെ റോള്‍. ഏതൊക്കെ ഓവര്‍ ആരൊക്കെ എറിയണം എന്ന് രോഹിത് ശര്‍മ്മ പറഞ്ഞട്ട് പോയതിനാല്‍ ജസ്പ്രീത് ബൂംറയെ ചാക്കിലാക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലാ എന്ന് ചിരിച്ചുകൊണ്ട് അയ്യര്‍ വെളിപ്പെടുത്തി.

ഇന്ത്യക്കായി പന്തെറിഞ്ഞട്ടുള്ള താരമാണ് ശ്രേയസ്സ് അയ്യര്‍. ഓഫ് ബ്രേക്ക് ബോളറായ താരം 4 മത്സരങ്ങളില്‍ നിന്നായി 5.1 ഓവര്‍ എറിയുകയും 37 റണ്‍സ് വഴങ്ങുകയും ചെയ്തട്ടുണ്ട്. പക്ഷേ വിക്കറ്റൊന്നും ലഭിച്ചട്ടില്ലാ. 

Previous articleഎന്തുകൊണ്ട് സഞ്ചുവിനു മുന്‍പേ ജഡേജയെ ഇറക്കി ? വിശിദീകരണവുമായി രോഹിത് ശര്‍മ്മ
Next articleഫോമിലേക്ക് ഇഷാന്‍ കിഷന്‍ തിരിച്ചെത്തി ; ഒപ്പം ഗംഭീര റെക്കോഡും.