വീരാട് കോഹ്ലിയുടെ പകരക്കാരനായി ശ്രേയസ്സ് അയ്യറെ വളര്‍ത്താനുള്ള ടീം മാനേജ്മെന്‍റിന്‍റെ ശ്രമങ്ങളെ പ്രശംസിച്ചു മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ശ്രീലങ്കകെതിരെയുള്ള ആദ്യ മത്സരത്തില്‍ മൂന്നാമത് ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ്സ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സ് നേടിയിരുന്നു. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ അവസാന രണ്ട് ടി20 മത്സരങ്ങളിലും ശ്രേയസ്സ് അയ്യരാണ് മൂന്നാമത് ബാറ്റ് ചെയ്യാന്‍ എത്തിയത്.
വീരാട് കോഹ്ലിക്ക് പകരക്കാരനായാണ് ശ്രേയസ്സിനെ അദ്ദേഹം കാണുന്നത്. ഇക്കാര്യം അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു. കരുത്തുറ്റ ബഞ്ച് സ്ട്രംഗ്ത്താണ് ഇന്ത്യക്കുള്ളത്. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ശ്രേയസ് ബാറ്റ് ചെയ്തത് കോഹ്ലിയുടെ സ്ഥാനത്താണ്. അദ്ദേഹം ആ സ്ഥാനം നന്നായി കൈകാര്യ ചെയ്യുകയും ചെയ്തു.”
”കോഹ്ലിക്ക് പരിക്കേല്‍ക്കുമ്പോള്‍ കുറച്ച് മത്സരങ്ങളിലെങ്കിലും ശ്രേയസിനെ ആ സ്ഥാനത്ത് ഉപയോഗപ്പെടുത്താം. എനിക്ക് തോന്നുന്നത് മൂന്നാം നമ്പര്‍ ശ്രേയസിന് ചേര്‍ന്ന പൊസിഷന്‍ ആണെന്നാണ്. ടീം മാനേജ്‌മെന്റിനും അതേ താല്‍പര്യമാണുള്ളതെന്നും ഞാന്‍ കരുതുന്നു.” ബംഗാര്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗിനെ പ്രശംസിച്ചു. ഫോമിലുള്ളപ്പോള്‍ ശ്രേയസ്സിന്‍റെ ബാറ്റിംഗ് കാണാന്‍ ആസ്വാദകരമാണ് എന്നാണ് പത്താന്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ക്ക് വായ കൊണ്ട് മറുപടി പറയേണ്ട കാര്യമില്ലാ എന്ന് പറഞ്ഞ മുന്‍ ഓള്‍റൗണ്ടര്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കി എന്ന് കൂട്ടിചേര്‍ത്തു.