തുടര്‍ച്ചയായ രണ്ട് മത്സരത്തിലെ പരാജയത്തിനു ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 56 റണ്‍ നേടിയ ബെയര്‍സ്റ്റോയായിരുന്നു പഞ്ചാബിന്‍റെ ടോപ്പ് സ്കോറര്‍. അവസാന നിമിഷം ജിതേഷ് ശര്‍മ്മയുടെ 18 പന്തില്‍ 38 പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ടീമിലേക്ക് തിരിച്ചെത്തിയ യശ്വസി ജയ്സ്വാളാണ് ചേസിങ്ങില്‍ നയിച്ചത്. അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ താരം 41 പന്തില്‍ 68 റണ്‍ നേടി. യശ്വസി ജയ്സ്വാളിന്‍റെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ പ്രതികരിച്ചു.
” യശ്വസി ജയ്സ്വാളിന്‍റെ നല്ലൊരു ഇന്നിംഗ്സ് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം നല്ല രീതിയില്‍ പരിശീലനവും നെറ്റ്സില്‍ ട്രയിനിങ്ങും നടത്തുന്നുണ്ട്. അവന്‍റെ പ്രകടനത്തില്‍ വളരെ സന്തോഷം. മത്സരം ചേസ് ചെയ്ത് വിജയിക്കാന്‍ ആഗ്രഹിച്ചിരുന്നു. നല്ല വിക്കറ്റായിരുന്നു ഇത്. എല്ലാ ബാറ്റര്‍മാരും നന്നായി തന്നെ കളിച്ചു ”
മത്സരത്തില്‍ പഠിക്കലിനു മുന്‍പായാണ് സഞ്ചു സാംസണ്‍ ബാറ്റ് ചെയ്യാനെത്തിയത്. 12 പന്തില്‍ 4 ഫോറുമായി 23 റണ്‍സാണ് താരം നേടിയത്. മികച്ച തുടക്കം ലഭിച്ചട്ടും വലിയ സ്കോറിലേക്ക് ഉയര്‍ത്താന്‍ സഞ്ചു സാംസണിനു സാധിച്ചില്ലാ. ” മൂന്നാം നമ്പറില്‍ ഇറങ്ങി കുറച്ച് ഷോട്ടുകള്‍ കളിക്കാനായിരുന്നു ആഗ്രഹം. അതാണ് ഞാന്‍ ഇന്ന് ചെയ്തത്. ചെറുതായിരുന്നു. മധുരമേറിയത്. ” തന്‍റെ പ്രകടനം വളരെയേറെ ആസ്വദിച്ചെന്നും സഞ്ചു സാംസണ്‍ പറഞ്ഞു.
മത്സരങ്ങളില്‍ ചഹലിനെ അവസാന ഓവറുകളിലേക്ക് എത്തിക്കുന്നതിന്‍റെ കാരണവും സഞ്ചു വെളിപ്പെടുത്തി. ”ഡെത്ത് ഓവറുകളില്‍ ഫാസ്റ്റ് ബൗളർമാർ തന്നെ പന്തെറിയണം ഒരു തന്ത്രവുമില്ല, മികച്ച അനുഭവപരിചയവുമുള്ള ആർക്കും ടീമിനായി ഈ ജോലി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. 20-ാം ഓവർ എറിയാൻ പോലും താൻ തയ്യാറാണെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ചഹല്‍ പറഞ്ഞതായി സഞ്ചു പറഞ്ഞു.
മത്സരത്തിലെ വിജയത്തോടേ 14 പോയിന്‍റുമായി രാജസ്ഥാന്‍ മൂന്നാമതാണ്. പ്ലേയോഫ് യോഗ്യതക്കരികെയാണ് മലയാളി താരം നയിക്കുന്ന ടീം. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെയാണ് അടുത്ത മത്സരം.