ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് സംഭവിച്ച പരിക്ക് താന്‍ മുന്‍കൂട്ടി കണ്ടു എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷോയിബ് അക്തര്‍. ആകാശ് ചോപ്രയുമുള്ള യൂട്യൂബ് ഷോയിലാണ് അക്തര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം അത് ഗ്രൗണ്ടില്‍ കണ്ടപ്പോള്‍ ഞെട്ടിപോയി എന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു.
2018 ല്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനിടയില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഉണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ബോളിംഗ് ആക്ഷനും മെലിഞ്ഞ ശരീര പ്രകൃതിയും കാരണമായിരുന്നു അത്. മണിക്കൂറുകള്‍ക്ക് ശേഷം പാണ്ട്യ നടുവില്‍ കൈവച്ച് മുടന്തുന്നതു കണ്ടു.
അതിനുശേഷം ചലനമറ്റതുപോലെ പെട്ടെന്നു വീണു. സ്കാനിംഗില്‍ പാണ്ട്യയുടെ നടുവിനു ഗുരുതര പരിക്കാണ് കണ്ടെത്തിയത്. ദുബായില്‍ വച്ച് ജസ്പ്രീത് ബൂംറക്കും ഇതേ രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അക്തര്‍ വ്യക്തമാക്കി.
പേസ് ബോളര്‍ക്ക് ഉറച്ച ശരീര പ്രകൃതി ആവശ്യമാണെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. തന്നെപ്പോലെ ശരീരമുള്ളവര്‍ക്ക് പരിക്ക് പറ്റിയാലും പിടിച്ച് നില്‍ക്കാനാകും. അക്തര്‍ പറഞ്ഞു
ശസ്ത്രക്രിയക്ക് ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഇതുവരെ ഫിറ്റ്നെസ് വീണ്ടെടുക്കാനായിട്ടില്ലാ. ബോളിംഗ് പരിമിതപ്പെടുത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാറ്ററായാണ് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്.