ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗനെതിരെ ബാറ്റിംഗ് വിരുന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരുക്കിയത്. റോബിന്‍ ഉത്തപ്പ തുടക്കമിട്ട വെടിക്കെട്ട് അവസാനിച്ചത് ധോണിയിലൂടെയാണ് അതിനിടെ ശിവം ഡൂബയുടെ അര്‍ദ്ധസെഞ്ചുറിയുടെ വിലയുള്ള പ്രകടനവും ശ്രദ്ദേയമായി.
ഒരു റണ്‍സിനാണ് അര്‍ഹിച്ച അര്‍ദ്ധസെഞ്ചുറി താരത്തിനു നഷ്ടമായത്. 30 പന്തില്‍ 5 ഫോറും 2 സിക്സും അടക്കം 49 റണ്ണാണ് താരം നേടിയത്. നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തിയ താരം ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ശരിവച്ചു.
49 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചാണ് ശിവം ഡൂബെ പുറത്തായത്. വളരെ പ്രയാസകരമെന്ന് തോന്നിയ ക്യാച്ച് വളരെ അനായസത്തോടെയാണ് എവിന്‍ ലൂയിസ് കൈപിടിയില്‍ ഒതുക്കിയത്. പുറത്തായ ഉടന്‍ ലക്നൗ പേസര്‍ ആവേശ് ഖാന്‍ തോളില്‍ തട്ടി അഭിനന്ദിച്ചാണ് യാത്രയാക്കിയത്. 4 കോടി രൂപക്കാണ് ഇക്കഴിഞ്ഞ ലേലത്തില്‍ ശിവം ഡൂബയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.
മുൻനിര ബാറ്റർമാർ തിളങ്ങിയതോടെ പവർപ്ലേയിൽ ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഉയർന്ന നാലാമത്തെ സ്കോറാണ് ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചത്. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് ചെന്നൈ നേടിയത്. മാത്രമല്ല, ആദ്യ 10 ഓവറിൽ ചെന്നൈ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന മൂന്നാമത്തെ മത്സരമായും ഇത് മാറി. ആദ്യ 10 ഓവറിൽ 18 ബൗണ്ടറികളാണ് ചെ