ബാറ്റിംഗ് പ്രൊമോഷന്‍ ഫലിച്ചു. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ലോര്‍ഡ് ഫിനിഷ്

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കി ലോവര്‍ ഓഡറിലെ മികച്ച ഫിനിഷിങ്ങിന്‍റെയും പിന്‍ബലത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

മധ്യനിരയില്‍ ഡല്‍ഹി തളര്‍ന്നെങ്കിലും ലോവര്‍ ഓഡറില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ – ആക്ഷര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് സ്കോര്‍ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 20 പന്തില്‍ 49 റണ്‍സാണ് ഉയര്‍ത്തിയത്. 11 പന്തില്‍ 29 റണ്‍സാണ് ഷാര്‍ദ്ദുല്‍ താക്കൂര്‍ അടിച്ചെടുത്തത്. 1 ഫോറും 3 സിക്സും ബാറ്റില്‍ നിന്നും പിറന്നു.

ലോക ഒന്നാം നമ്പര്‍ ബോളര്‍ക്കെതിരെ സിക്സടിച്ചാണ് താക്കൂര്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. ബാറ്റിംഗില്‍ സര്‍ഫ്രാസ് ഖാന് മുന്‍പായാണ് താക്കൂറിനു ബാറ്റിംഗ് പ്രൊമോഷന്‍ നല്‍കിയത്. ഡല്‍ഹിയുടെ ഈ നീക്കത്തിനു വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താക്കൂറിന്‍റെ ഫിനിഷിങ്ങ്.  ഇക്കഴിഞ്ഞ മെഗാ ലേലത്തില്‍ 10.75 കോടി രൂപക്കാണ് താക്കൂറിനെ ഡല്‍ഹി സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്‌മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്‌തഫിസൂര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്.

Previous articleധോണിയുടെ അന്നത്തെ കളി കണ്ട് എനിക്ക് ദേഷ്യം വന്നു. തുറന്നുപറഞ്ഞ് രവിശാസ്ത്രി.
Next articleഎരിഞ്ഞ് നീറുന്ന പ്രതികാരം. കൊല്‍ക്കത്തയെ കറക്കി എറിഞ്ഞു വീഴ്ത്തി.